പ്രസൂൺ പാണ്ടെ സംവിധാനം ചെയ്ത് കല്യാൺ ജുവല്ലേഴ്സും സോണി പിക്ച്ചേഴ്സും ചേർന്ന് നിർമ്മിച്ച ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ച ഹ്രസ്വചിത്രം പുറത്തെത്തിയിരുന്നു. ചിത്രത്തിൽ അമിതാഭ് ബച്ചന്‍, രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ മുതല്‍ പ്രിയങ്ക ചോപ്രയും രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ദിര്‍ജിത്തും വരെയുള്ള യുവതാരങ്ങളും അണിനിരന്നിരുന്നു. അതിൽ മമ്മൂട്ടി അഭിനയിച്ച ഭാഗം ചിത്രീകരിച്ചത് ദുൽഖർ സൽമാൻ ആണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. താരങ്ങളെല്ലാം തങ്ങളുടെ വീട്ടില്‍ തന്നെ ഷൂട്ട് ചെയ്ത വിഡിയോ കോര്‍ത്തിണക്കി മനോഹരമായ ഷോര്‍ട്ട് ഫിലിമാക്കി രൂപപ്പെടുത്തുകയായിരുന്നു.
മോഹൻലാലിന്റെ ഭാഗം ഷൂട്ട് ചെയ്തത് പ്രണവ് മോഹൻലാൽ ആണോ എന്നതാണ് ആരാധകരുടെ അടുത്ത സംശയം. ലോക്ഡൗണിലായ സൂപ്പർതാരങ്ങൾ അമിതാഭിന്റെ വീട്ടിൽ തന്നെ അദ്ദേഹത്തിന്റെ കണ്ണട കണ്ടെത്താൻ സഹായിക്കുന്ന തരത്തിൽ അവരവരുടെ വീട്ടിൽ നിന്ന് വെർച്വലായി പങ്കാളികൾ ആകുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഈ ചിത്രത്തിന്റെ ഉദ്ദേശം എന്നത് മറ്റു മേഖലകളിലെന്ന പോലെ ലോക്‌ഡൗണിൽ തൊഴിൽ നഷ്ടമായി ദുരിതത്തിലായ ചലച്ചിത്ര മേഖലയിലെ ദിവസവേതന തൊഴിലാളികളെയും മറ്റും സഹായിക്കാനാണ്. ‘നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ രൺബീറെ’ എന്ന രസികൻ ഡയലോഗാണ് മമ്മൂട്ടിയുടേതായി വിഡിയോയിൽ കാണുവാൻ സാധിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…