ഇതിനോടകം മൂന്ന് സിനിമകൾ അനൗൺസ് ചെയ്തു കൊണ്ട് യുവതാരം ദുൽഖർ സൽമാൻ നിർമ്മാതാവിന്റെ വേഷം കൂടി അണിയുകയാണ്. ഇപ്പോഴിതാ ‘വേഫെയറര്‍ ഫിലിംസ്’ എന്ന സ്വന്തം നിര്‍മ്മാണക്കമ്പനിയുടെ ലോഗോ പുറത്തിറക്കിയിരിക്കുകയാണ് താരം. അച്ഛന്റെ കൈ പിടിച്ചു നടക്കുന്ന ഒരു കുട്ടിയെയാണ് ലോഗോയിൽ കാണുവാൻ സാധിക്കുന്നത്. ഏറെ പ്രാധാന്യമുള്ള ഒരാൾക്കുള്ള കടപ്പാട് ലോഗോയിൽ ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ലോഗോയിൽ ഉള്ളത് മമ്മൂട്ടിയുടെ കൈപിടിച്ച് നടക്കുന്ന കുഞ്ഞ് ദുൽക്കർ ആണെന്ന് പ്രേക്ഷകർ വിശ്വസിക്കുന്നു.
എന്നാൽ സത്യത്തിൽ ലോഗോയിൽ ഉള്ളത് ദുൽഖറും അദ്ദേഹത്തിന്റെ മകൾ മറിയവുമാണ്. ഇന്‍സ്റ്റഗ്രാമില്‍ ലോഗോ ഷെയര്‍ ചെയ്തപ്പോള്‍ ‘ഗോട്ട് മേരി ഇന്‍ ദി ലോഗോ’ എന്നൊരു ഹാഷ്ടാഗും താരം ചേർത്തിട്ടുണ്ട്. വേഫെയറര്‍ എന്നാല്‍ ഒരു പര്യവേക്ഷകനാണെന്നും നിര്‍മ്മിക്കുന്ന, പങ്കാളിത്തമുള്ള സിനിമകളില്‍ അതിന് കഴിയുമെന്നാണ് തന്റെ പ്രതീക്ഷ എന്നും പുതിയ നിര്‍മ്മാണ കമ്പനിയെക്കുറിച്ച് ദുല്‍ഖര്‍ പറയുന്നു. ദുൽഖർ നായകനാവുന്ന സിനിമകള്‍ മാത്രമാവില്ല കമ്പനി നിര്‍മ്മിക്കുകയെന്നും മറിച്ച് തനിക്ക് പിന്തുണയ്ക്കണമെന്ന് തോന്നുന്ന ചിത്രങ്ങള്‍ക്കൊപ്പവും വേഫെയറര്‍ ഫിലിംസ് ഉണ്ടാവുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…