ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമാ രംഗത്തേയ്ക്ക് തിരികെ എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. തമിഴിലും തെലുങ്കിലും ബോളിവുഡിലും ഒക്കെ താരം സജീവമായപ്പോൾ മലയാളത്തിലേക്ക് തിരികെയെത്തില്ലെ എന്ന ആശങ്ക ആരാധകർ അറിയിച്ചിരുന്നു. ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആരാധകർക്ക് ഒരു യമണ്ടൻ മറുപടിയുമായാണ് ഒരു യമണ്ടൻ പ്രേമകഥ എത്തിയത്. ചിത്രം മികച്ച പ്രതികരനങ്ങളോടെ മുന്നേറുകയാണ്.ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ലല്ലു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ രസകരമായ ഒരു സ്റ്റിൽ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. മാങ്ങയിട്ട മീൻ കറി കൂട്ടി ചോറുണ്ണുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
ഡയറ്റ് ശ്രദ്ധിക്കുന്ന കാര്യത്തിൽ താനും വാപ്പച്ചിയും ഒരുപോലെ ശ്രദ്ധാലുക്കൾ ആണെന്ന് ദുൽഖർ ഒരു അഭിമുഖത്തിനിടയിൽ പങ്കുവച്ചിരുന്നു.എന്നാൽ ചിത്രത്തിലെ ഈ സീനിൽ അഭിനയിക്കേണ്ടി വന്നില്ലെന്നും മറിച്ച് ജീവിക്കുകയായിരുന്നു എന്നും ഇതുവരെ ഭക്ഷണം കണ്ടിട്ടില്ലാത്ത ഒരു വ്യക്തിയെ പോലെ ആണ് താൻ ഊണ് കഴിച്ചതെന്നും താരം പറയുന്നു.നവാഗതനായ ബി സി നൗഫല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍, ബിബിന്‍, സുരാജ് തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…