‘എന്റെയും നിങ്ങളുടെയും ഉള്ളില്‍ ഡിക്യു’; ഇന്ത്യയില്‍ ആദ്യമായി ഒരു നടന്റെ പേരില്‍ ഹാന്‍ഡ് ജെസ്ചര്‍ പുറത്തിറക്കി

മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാനായി ഹാന്‍ഡ് ജെസ്ചര്‍ പുറത്തിറക്കി ഡിക്യുഎഫ്( ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി). സണ്ണി വെയ്‌നും സാനിയ ഇയ്യപ്പനും ചേര്‍ന്നാണ് പ്രകാശനം നടത്തിയത്. ‘എന്റെയും നിങ്ങളുടെയും ഉള്ളില്‍ ഡിക്യു’ എന്നാണ് ഹാന്‍ഡ് ജെസ്ചര്‍ കൊണ്ട് അര്‍ത്ഥമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു നടന്റെ പേരില്‍ ഹാന്‍ഡ് ജെസ്ചര്‍ പുറത്തിറക്കുന്നത്.

കലാപരമായി കഴിവുണ്ടായിട്ടും അത് പ്രകടിപ്പിക്കാന്‍ ഒരു വേദി ലഭിക്കാത്തതും അവഗണിക്കപ്പെടുന്നതുമായ കലാകാരന്മാര്‍ക്കായി ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആരംഭിച്ചതാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി. കൊച്ചിയില്‍വച്ചു നടന്ന ചടങ്ങിലാണ് ഡിക്യുഎഫ് ഔദ്യോഗികമായി രൂപം കൊണ്ടത്. സണ്ണി വെയ്ന്‍, സാനിയ ഇയ്യപ്പന്‍, ബ്ലെസ്ലി, വിനി വിശ്വ ലാല്‍, സോഹന്‍ സീനുലാല്‍, നിത്യ മാമന്‍, രാജേഷ് കേശവ്, ബാദുഷ, തുടങ്ങി നിരവധി കലാകാരന്മാര്‍ കമ്മ്യൂണിറ്റിയില്‍ അംഗങ്ങളാണ്. പതിനായിരം കലാകാരന്മാര്‍ക്ക് മാത്രമാണ് ഇതില്‍ അംഗത്വം നല്‍കുന്നത്. ഇരുന്നൂറ് വര്‍ഷത്തോളമായി അവഗണിക്കപ്പെടുന്ന അയ്യന്തോള്‍ ദേശത്തെ പുലികളി കലാകാരന്മാര്‍ക്ക് കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ മെമ്പര്‍ഷിപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ ഉടനീളമുള്ള ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഇമ്ത്യാസ് എന്ന വ്യക്തി വികസിപ്പിച്ചെടുത്ത ഫിംഗര്‍ ഡാന്‍സ് ഡിക്യുഎഫിന്റെ മറ്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ചു കഴിഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിയുടെ ഭാഗമായി കേരളത്തിലെങ്ങും ചിരി സദസ്സുകള്‍ തുടങ്ങുവാനും തീരുമാനമായിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെയും ജോലിതിരക്കുകളുടെയും ലോകത്ത് നിന്നും മാറി മനസ്സ് നിറഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള ഒരു വേദിയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് പുറമേ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും കമ്മ്യൂണിറ്റി പ്രാധാന്യം കൊടുക്കുന്നുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago