കാമ്പസുകളില്‍ കലാപരമായി മികവുറ്റ് നില്‍ക്കുന്നവര്‍ക്ക് പ്രോത്സാഹനവും പിന്തുണയുമായി ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് തുടക്കമിട്ട ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി(ഡിക്യുഎഫ്). ഇതിന്റെ ഭാഗമായി കാമ്പസുകളില്‍ ഡിക്യുഎഫ് കമ്മ്യൂണിറ്റിക്ക് തുടക്കമായി. റവന്യുമന്ത്രി കെ. രാജന്‍ ഡിക്യുഎഫ് കമ്മ്യൂണിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂര്‍ കാര്‍ഷികസര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ കയ്പമംഗലം എംഎല്‍എ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, തൃശൂര്‍ എം.എല്‍.എ പി ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രശസ്ത സംവിധായകനും നടനുമായ ടോം ഇമ്മട്ടി ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനം നിര്‍വഹിച്ചു. ബിഗ് ബോസ് താരവും ഗായകനുമായ ബ്ലെസ്ലി, സിനിമാതാരവും ചിത്രകാരിയുമായ ശരണ്യ പ്രസാദ് എന്നിവര്‍ ചേര്‍ന്ന് മെമ്പര്‍ഷിപ്പ് വിതരണം നിര്‍വഹിച്ചു. കാര്‍ഷിക സര്‍വകലാശാല ആവാസ് കോളജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ ചിഞ്ചു ജയകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജ് ഡീന്‍ ഡോ.പി.ഒ നമീര്‍, സര്‍വകലാശാല രജിസ്ട്രാര്‍ എ. സക്കീര്‍ ഹുസൈന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
അടുത്തിടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി കമ്മ്യൂണിറ്റിക്ക് തുടക്കം കുറിച്ചത്. കഴിവുകള്‍ ഉണ്ടായിട്ടും അത് അവതരിപ്പിക്കാന്‍ വേദി ലഭിക്കാതെ വരുന്ന കലാകാരന്മാര്‍ക്ക് പിന്തുണ നല്‍കുകയാണ് ഡിക്യുഎഫിന്റെ ലക്ഷ്യം. പതിനായിരം കലാകാരന്മാര്‍ക്കാണ് കമ്മ്യൂണിറ്റിയില്‍ അംഗത്വം നല്‍കുന്നത്. ഇതില്‍ അയ്യായിരം പേരെ കലാലയങ്ങളില്‍ നിന്ന് ഉള്‍പ്പെടുത്തും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…