കോവിഡിനേക്കാള്‍ ഭീകരം, കുരുതിയെ പരിഹസിച്ച് ഡോ.ബി ഇക്ബാല്‍

ആമസോണ്‍ പ്രൈം ഒ ടി ടി റിലീസ് ചെയ്ത ‘കുരുതി’ എന്ന ചത്രത്തെ പരിഹസിച്ച് പൊതുജനാരോഗ്യ വിദഗ്ദ്ധന്‍ ഡോ.ബി ഇക്ബാല്‍. ‘കുരുതി” തീവ്ര ആഭാസമാണെന്നും നമ്മുടെ ആക്ഷന്‍ ഹീറോകളുടെ ഒ ടി ടി സിനിമകളുള്ളിടത്തോളം കാലം കോവിഡ് മഹാമാരിയെത്ര സഹനീയമെന്ന് പ്രേക്ഷകര്‍ ആശ്വാസത്തോടെ തിരിച്ചറിഞ്ഞ് ആഹ്‌ളാദിക്കുന്നുവെന്നും ഡോ.ഇക്ബാല്‍ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഡോ.ബി ഇക്ബാലിന്റെ വാക്കുകളിലൂടെ:-

ഒരു ആമസോണ്‍ പ്രൈം ഒ ടി ടി ”കുരുതി” (സംക്ഷിപ്തം)

ഒരു വയോജന തീവ്രവാദിയെ യുവ തീവ്രവാദി ശരിപ്പെടുത്തുന്നു. ക്രമസമാധാന പരിപാലനത്തിനായെത്തുന്ന ഭരണകൂടഭീകരതയുടെ പ്രതിനിധിയെ മറ്റൊരു തീവ്രവാദി വകവരുത്തുന്നു. ഒരുമിച്ച് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന വിവിധവിഭാഗത്തില്‍ പെട്ട മനുഷ്യര്‍ അതിവേഗം തീവ്രവാദികളായി പരിവര്‍ത്തനം ചെയ്യപ്പെട്ട് തീപ്പന്തം, നാടന്‍തോക്ക്, പിച്ചാക്കത്തി, കടന്നല്‍ കൂട് തുടങ്ങിയവ ഉപയോഗിച്ച് അന്യോന്യം ആക്രമിക്കുന്നു. തീവവാദികള്‍ ഇരുചേരികളായി പിരിഞ്ഞ് മോട്ടോസൈക്കിളിലും ജീപ്പിലുമായി വനമധ്യത്തിലൂടെ ഹോളിവുഡ് സിനിമകളെ അതിശയിക്കുന്ന മരണപാച്ചില്‍ നടത്തുന്നു. അവസാനം കുത്തും വെട്ടുമെല്ലാം കഴിഞ്ഞ് ഏതാനും സമ്മിശ്ര തീവ്രവാദികള്‍ ഹാരപ്പ, മോഹന്‍ ജദാരോ തുടങ്ങിയ നദീതട സംസ്‌കാരങ്ങളെ അനുസ്മരിപ്പിച്ച് കൊണ്ട് കാനനചോലയുടെയും വനഭംഗിയുടെയും പശ്ചാത്തലത്തില്‍ പാറപ്പുറത്ത് മലര്‍ന്നും ചരിഞ്ഞും കിടന്ന് പുണ്യഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് തത്വചിന്തകള്‍ പങ്കിടുന്നു.

ലാസ്റ്റില് എ പ്ലസ് പ്ലസ്, എന്‍ട്രന്‍സ് പരീക്ഷ, ഐ എ എസ് കോച്ചിങ്ങ്, മൊബൈല്‍ ആസക്തി എന്നിവയില്‍ അഭിരമിക്കുന്നവരായി നമ്മള്‍ തെറ്റിദ്ധരിക്കുന്ന യുവജനങ്ങളുടെ പ്രതിനിധികളായ പേനാക്കത്തിയേന്തിയ യുവാവും തീവ്രവാദിയുടെ മര്‍ദ്ദനമേറ്റ് കൈയൊടിഞ്ഞ യുവാവും കളകളാരവം മുഴക്കി ശാന്തമായി ഒഴുകുന്ന പുഴയുടെ മുകളിലുള്ള തൂക്കുപാലത്തില്‍ വച്ച് സന്ധിക്കുന്നു. കാണികളുടെ മനോമുകരത്തിലേക്ക് ഹോളിവുണ്ട് ചിത്രമായ ബ്രിഡ്ജ് ഓണ്‍ ദി റിവര്‍ ക്വായ് (The Bridge on the River Kwai ) കടന്ന് വരുന്നു. (ചില പ്രേക്ഷകര്‍ ”കുരുതി- രണ്ട്” റിലീസ് ചെയ്യപ്പെടാനുള്ള സാധ്യതയോര്‍ത്ത് ഞെട്ടുന്നു.)

മനുഷ്യരുടെ സ്ഥായിയായ വികാരം ”വെറുപ്പാണെന്ന്’ ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് ആമസോണ്‍ പ്രൈം ”കുരുതി” തീവ്ര ആഭാസം അവസാനിക്കുന്നു.

നമ്മുടെ ആക്ഷന്‍ ഹീറോകളുടെ ഒ ടി ടി സിനിമകളുള്ളിടത്തോളം കാലം കോവിഡ് മഹാമാരിയെത്ര സഹനീയമെന്ന് പ്രേക്ഷകര്‍ ആശ്വാസത്തോടെ തിരിച്ചറിഞ്ഞ് ആഹ്‌ളാദിക്കുന്നു… എല്ലാം ശുംഭമായി പര്യവസാനിക്കുന്നു. ശേഷം അടുത്ത ഒ ടി ടി വെള്ളിത്തിരയില്‍.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago