ഏഴുതവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് നേടിയ മലയാള സിനിമ കണ്ട മികച്ച ഛായാഗ്രഹകരിൽ ഒരാളായിരുന്നു ഈയിടെ അന്തരിച്ച എം ജെ രാധാകൃഷ്ണൻ. ഏറ്റവും കൂടുതൽ തവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം നേടിയതിന്റെ റെക്കോർഡ് അദ്ദേഹത്തിന് പേരിലാണ്. ഇത്തവണ അദ്ദേഹത്തെ തേടി ദേശീയ അവാർഡ് എത്തിയിരുന്നു. എം.ജെ രാധാകൃഷ്ണന്റെ വേര്‍പാടില്‍ ഏറെ വേദനിക്കുന്ന ഒരു വ്യക്തിയാണ് സുഹൃത്തും സംവിധായകനുമായ ഡോ. ബിജു. കഴിഞ്ഞ 14 വർഷങ്ങളിലായി ബിജു സംവിധാനം ചെയ്ത 10 സിനിമകളിൽ ഒൻപതിലും ക്യാമറ ചലിപ്പിച്ചത് രാധാകൃഷ്ണനായിരുന്നു. ഇപ്പോൾ തന്റെ ചിത്രങ്ങളിൽ രാധാകൃഷ്ണന് പകരം ക്യാമറ ചലിപ്പിക്കുന്നത് ഇനിയാര് എന്ന് തുറന്നു പറയുകയാണ് ഡോ. ബിജു.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
കഴിഞ്ഞ 14 വർഷങ്ങളിൽ ചെയ്തത് 10 സിനിമകൾ ആണ്. അതിൽ 9 സിനിമകളുടെയും ഛായാഗ്രാഹകൻ പ്രിയപ്പെട്ട എം.ജെ.രാധാകൃഷ്ണൻ ചേട്ടൻ ആയിരുന്നു. ഇനിയും ചെയ്യാനുള്ള 4 സിനിമകൾ പൂർണ്ണമായ കഥ ഉൾപ്പെടെ എം.ജെ.ചേട്ടന് അറിയാമായിരുന്നു. ഛായാഗ്രാഹകൻ, സംവിധായകൻ എന്ന നിലയ്ക്കും അപ്പുറം അടുത്ത വ്യക്തി ബന്ധം ഉണ്ടായിരുന്ന എം.ജെ.ചേട്ടന്റെ മരണം തീർത്തും ആകസ്മികം ആയിരുന്നു. എം.ജെ.ചേട്ടൻ അല്ലാതെ മറ്റൊരാൾ എന്റെ സിനിമയ്ക്ക് ഛായാഗ്രഹണം ചെയ്യുന്ന ഒരു സാഹചര്യം ഇതേവരെ ആലോചിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. സംവിധായകൻ ഛായാഗ്രഹകൻ എന്ന നിലയിൽ ഞങ്ങളുടെ കൂട്ടുകെട്ട് അറിയാവുന്ന എല്ലാവരും കഴിഞ്ഞ രണ്ടു മാസമായി ചോദിക്കുന്ന ചോദ്യം അടുത്ത ചിത്രങ്ങളിൽ ഇനി ആരാണ് ക്യാമറാമാൻ എന്നതായിരുന്നു…അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്… എം.ജെ.ചേട്ടന്റെ മകൻ യദു രാധാകൃഷ്ണൻ ഈ ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകൻ ആകും. കണ്ണൻ എന്നു ഞങ്ങൾ വിളിക്കുന്ന യദു എം.ജെ.ചേട്ടനൊപ്പം ഛായാഗ്രഹണ സഹായി ആയി ആദ്യം വർക്ക് ചെയ്ത സിനിമ ഞാൻ സംവിധാനം ചെയ്ത സൗണ്ട് ഓഫ് സൈലൻസ് ആയിരുന്നു. അതിനു ശേഷം പെയിൻറ്റിങ് ലൈഫും വെയിൽമരങ്ങളും ഉൾപ്പെടെ 17 ചിത്രങ്ങളിൽ എം.ജെ.ചേട്ടനൊപ്പം ഛായാഗ്രഹണ സഹായി ആയി. ലൈറ്റിങ്ങിലും ഫ്രെയിം സെൻസിലും എം.ജെ.ചേട്ടനുള്ള പ്രേത്യേക കഴിവ് കണ്ണനും ലഭിച്ചിട്ടുണ്ട്. കണ്ണൻ ആദ്യമായി സ്വതന്ത്യ ഛായാഗ്രാഹകൻ ആകുന്നത് ഞാൻ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ആകണം എന്നാണ് എം.ജെ.ചേട്ടനും ആഗ്രഹിച്ചിട്ടുണ്ടാവുക എന്ന് എനിക്ക് ഉറപ്പുണ്ട്..സിനിമയെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ ഉടൻ…
M.J.Radhakrishnan and I worked together for 9 films. Our association was not just a relation as director and DOP. We were friends and he was like my elder brother. We were on discussion with our new projects and he knew the full story of my next 4 scripts. His unexpected demise was a great loss. After his death, many friends and film lovers asked me a big question. Who will be the cameraman for your next movies…I never expected that I need to think a cameraman other than MJ for any of my work. Now the time came up and I need to found a new DOP for my next movies. Now I am on the pre-production of my next movie and Yedhu Radhakrishnan Son of M.J.Radhakrishnan handle the camera. He will become independent cameraman through this work. Yedhu was joined as an associate cameraman with M.J for the film Sound of Silence directed by me. After that, he worked with M.J in 17 films including Painting Life, Trees under the sun directed by me. He will continue the legacy of M.J. And I am sure M.J. chettan also wished Yedhu became independent cameraman through the film directed by me. The details of the film will be informed soon.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…