സോഷ്യല്‍ മീഡിയയിലും സിനിമയിലും ഒരു പോലെ സജീവമാണ് നടിയാണ് ദൃശ്യ രഘുനാഥ്. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ നാടകങ്ങളിലും ഡാന്‍സിലും മോണോ ആക്ടിലും ഒരു പോലെ തിളങ്ങിയ താരം ന്യൂജന്‍ സംവിധായകന്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ്ങിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. 2016ലാണ് ഹാപ്പി വെഡ്ഡിങ് പുറത്തിറങ്ങിയത്. പിന്നീട് 2017ല്‍ മാച്ച് ബോക്‌സ് എന്ന ചിത്രത്തിലും ദൃശ്യ അഭിനയിച്ചിരുന്നു. ശാദി മുബാറക് എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറിയ ദൃശ്യയെ മലയാളി പ്രേക്ഷകർ അവസാനം കണ്ടത് ജയസൂര്യ ചിത്രം ജോൺ ലൂഥറിലാണ്.
ദൃശ്യ രഘുനാഥ് തൻ്റെ സിനിമാ വിശേഷങ്ങളും ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷ നിമിഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങളിൽ താരത്തിൻ്റെ വൻ മാറ്റമാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ശാലീന സൌന്ദര്യമായി മലയാള സിനിമയിലേക്കെത്തിയ ദൃശ്യയുടെ പുതുപുത്തൻ മേക്കോവർ ചിത്രങ്ങൾ അരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. താരത്തിൻ്റെ മേക്കോവർ ലുക്കിനെ വാഴ്ത്തിപ്പാടുകയാണ് താരത്തിൻ്റെ ആരാധകർ.
ക്ലിയോപാട്രയായിട്ടാണ് താരം പുതിയ ഫോട്ടോഷൂട്ടിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഏറെ മനോഹാരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സൂം ഇൻ ഫോട്ടോഗ്രാഫിയാണ്. സോഷ്യൽ മീഡിയയിലൂടെ താൻ നേരിട്ട സൈബറാക്രമണത്തിന് അതേ ഭാഷയിൽ മറുപടി നൽകാനും താരം മടിക്കാറില്ല. താരം ഉൾപ്പെട്ട ഇത്തരത്തിലുള്ള സഭവങ്ങളെല്ലാം വലിയ രീതിയിൽ മാധ്യമ ശ്രദ്ധ ആകർഷിച്ചിരുന്നു. തന്നെ സിനിമയിൽ നിന്ന് തുടച്ചു നീക്കാനുള്ള ശ്രമം നടത്തുന്നതായും താരം വെളിപ്പെടുത്തിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…