പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദൃശ്യം 2’. ചിത്രം ഉടനെ തന്നെ OTT പ്ലാറ്റ്ഫോമിൽ റിലീസാവുന്നതാണ്.ചിത്രത്തിന്റെ ഭാഗമായതിൽ സന്തോഷം പങ്കുവച്ച് നടി അഞ്ജലി നായർ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
അഞ്ജലിയുടെ കുറുപ്പ് :
ഒരു അഭിനേതാവിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എല്ലാവരും ഓർത്തിരിക്കുന്ന സിനിമകളുടെ ഭാഗമാകണം എന്നുള്ളതാണ്.127 ഓളം സിനിമകൾ ചെയ്തു നിൽക്കുന്ന ഈ മുഹൂർത്തത്തിൽ അങ്ങനെയുള്ള കുറച്ചു സിനിമകളുടെ ചെറിയ ഭാഗം ചെയ്തുകൊണ്ട് പ്രേക്ഷകമനസ്സിൽ ഇടം പിടിക്കാനും… കൂടാതെ ബെൻ എന്നാ സിനിമയിലൂടെ കേരള സ്റ്റേറ്റ് അവാർഡ് വാങ്ങാനുള്ള ഭാഗ്യം ദൈവം ഒരുക്കിത്തന്നു.
പക്ഷേ അതിനുശേഷവും എനിക്ക് തന്ന… അല്ലെങ്കിൽ എന്നെ തേടി വന്ന സിനിമകളിൽ പലതിലും ഡയലോഗ് പോലും ഇല്ലാത്ത കഥാപാത്രങ്ങൾ ഉണ്ടായിരുന്നു. രണ്ടോ, മൂന്നോ, സീനുകൾ മാത്രമുള്ള വേഷങ്ങൾ ഉണ്ടായിരുന്നു. അമ്മയായും, അമ്മൂമ്മയായും, അമ്മായിയായും അഭിനയിക്കേണ്ട വേഷങ്ങൾ ഉണ്ടായിരുന്നു. ഇത് എല്ലാം കണ്ട എന്റെ സുഹൃത്തുക്കളും, പ്രേക്ഷകരും, എന്നെ ഒരുപാട് കുറ്റപ്പെടുത്തുകയും, പരിഹസിക്കുകയും, വിമർശിക്കുകയും, ചെയ്യാറുണ്ടായിരുന്നു… അഞ്ജലി എന്തിനാണ് ഇങ്ങനെയുള്ള സിനിമകൾ ചെയ്യുന്നത് എന്ന് ചോദിച്ചു..? എന്തിന് ഈ റോൾ ചെയ്തു..? കുറച്ചു കൂടി വെയിറ്റ് ചെയ്തിരുന്നെങ്കിൽ നല്ല റോൾ കിട്ടുമായിരുന്നില്ലേ? അങ്ങനെ അങ്ങനെ നിരവധി ചോദ്യങ്ങൾ..പക്ഷേ ജീവിതത്തിലെ യാഥാർത്ഥ്യങ്ങൾ ഓർത്തുകൊണ്ട് തന്നെയാണ് എനിക്ക് മുന്നിൽ വന്ന ചെറുതും വലുതുമായ സിനിമകൾ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്.
ഈയൊരു നിമിഷം ഞാൻ വളരെയധികം സന്തോഷിക്കുന്നു.. വീണ്ടും ഞാൻ ഒരുപാട് പ്രതീക്ഷിക്കുന്നു.. കാരണം ഇന്ത്യൻ സിനിമയുടെ തന്നെ ഭാഗമായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിൽ എനിക്ക് വളരെ നല്ല ഒരു വേഷം തന്നു എന്നിൽ വിശ്വാസമർപ്പിച്ചാ എന്റെ ഡയറക്ടർ ജിത്തു ചേട്ടനും, സിനിമയുടെ ഭാഗമായ ഓരോരുത്തരെയും ഈ അവസരത്തിൽ ഓർത്തുകൊണ്ട് ഞാൻ നന്ദി അറിയിക്കുന്നു. വീണ്ടും ഒരു വലിയ അവസരം തന്നതിന് ദൈവത്തിനോടും, എന്നെ സപ്പോർട്ട് ചെയ്യുന്ന എന്റെ സിനിമയിലെ ഓരോ സഹോദരി സഹോദരങ്ങൾക്കും, പ്രേക്ഷകരായ നിങ്ങൾ എല്ലാവർക്കും, ദൃശ്യത്തിലെ എന്റെ കഥാപാത്രത്തിലൂടെ ഞാനെന്ന കലാകാരിയിലും കൂടുതൽ ശുഭപ്രതീക്ഷ വെക്കാനുള്ള ഒരു വെളിച്ചം ആവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഇനി അങ്ങോട്ട് എല്ലാവരുടെയും ഇഷ്ടം പോവാതെ തന്നെ നല്ല കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മുന്നോട്ടു പോകണം എന്ന് ആഗ്രഹിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില് നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര് യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…