ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം ദൃശ്യം 2 ആണ്. ദൃശ്യം 2 അടിസ്ഥാനമാക്കിയുള്ള രസകരമായ ട്രോളുകളും നിരൂപണങ്ങളും സോഷ്യല്‍ മീഡിയ ഭരിച്ചു കൊണ്ട് മുന്നില്‍ തന്നെയുണ്ട്. ഇപ്പോഴിതാ മലയാളികള്‍ മാത്രമല്ല, കേരളത്തിന് പുറത്തുള്ള ദക്ഷിണേന്ത്യന്‍ സിനിമാ പ്രേക്ഷകരും, ഉത്തരേന്ത്യന്‍ സിനിമാ പ്രേക്ഷകരും, ഇന്ത്യന്‍ സിനിമകളെ സ്‌നേഹിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന വിദേശികളായ സിനിമാ പ്രേക്ഷകരുമെല്ലാം ദൃശ്യം 2 എന്ന ചിത്രത്തെ അഭിനന്ദിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച രണ്ടാം ഭാഗമെന്ന് ഈ ചിത്രത്തെ ഉത്തരേന്ത്യന്‍ സിനിമാ പ്രേമികളടക്കം വിശേഷിപ്പിക്കുമ്പോള്‍ ഈ ചിത്രം കണ്ട വിദേശ നിരൂപകര്‍ ലോക സിനിമയിലെ തന്നെ മികച്ച രണ്ടാം ഭാഗങ്ങളുടെ ഒപ്പമാണ് ദൃശ്യം 2 നെ ചേര്‍ത്ത് വെക്കുന്നത്. ഈ ചിത്രം രചിച്ചു സംവിധാനം ചെയ്ത ജീത്തു ജോസഫിന്റെ മികവിന് കയ്യടി കൊടുക്കുന്ന പ്രേക്ഷകര്‍, മോഹന്‍ലാല്‍ എന്ന നടന്‍ കാഴ്ച വെച്ച ഗംഭീര പ്രകടനത്തിനും പ്രശംസ ചൊരിയുകയാണ്. ദൃശ്യം 2ന്റെ വിജയം ഒരു കൂട്ടം സിനിമാ പ്രേമികള്‍ ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള മണാലിയിലും ആഘോഷമായതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഈ സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംവിധായകന്‍ ജീത്തു ജോസഫും മുന്നോട്ടു വന്നിട്ടുണ്ട്. ഒരു കൂട്ടം സിനിമാ പ്രേമികള്‍, മോഹന്‍ലാലിന്റെ ചിത്രം പതിച്ച ദൃശ്യം 2 പോസ്റ്ററുമേന്തി ഈ ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നത്, മണാലിയിലെ മഞ്ഞു പുതച്ചു കിടക്കുന്ന മലനിരകളില്‍ വെച്ചാണ്. ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് ഇന്ത്യ മുഴുവന്‍ ഇത്ര വലിയ സ്വീകരണവും ആഘോഷവും പ്രശംസയും ലഭിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…