മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. റീമേക്ക് ചെയ്യപെട്ട ഭാഷകളിലെല്ലാം ചിത്രം വൻ വിജയമായിരുന്നു. മോഹൻലാലും ജിത്തുജോസഫും ഒപ്പമുള്ള ഏക ചിത്രമായിരുന്നു ദൃശ്യം എങ്കിലും ആരാധകർ വീണ്ടുമൊരു ചിത്രത്തിനായി കാത്തിരിക്കുകയാണ്. മോഹൻലാൽ എന്ന നടന് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുവാൻ ജിത്തു ജോസഫ് എന്ന സംവിധായകന് സാധിക്കുമെന്ന് ദൃശ്യം എന്ന ഒറ്റ സിനിമകൊണ്ട് ഏവരും മനസ്സിലാക്കിയതാണ്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.
മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം നവംബറിൽ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുവാൻ കഴിയുന്നത്. ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ അണിയിച്ചൊരുക്കുന്ന ജിത്തുജോസഫ് ചിത്രമാണിതെന്നും ചിത്രത്തിൽ നായികയായി എത്തുന്നത് തമിഴിലെ ഒരു പ്രമുഖ താരം ആയിരിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു. ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് ഫിലിംസ് തന്നെയായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലിന്റെ ആദ്യചിത്രമായ ആദി സംവിധാനംചെയ്തതും ജിത്തു ജോസഫ് തന്നെയായിരുന്നു. മോഹൻലാൽ ചിത്രത്തിനായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…