ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ പ്രശസ്തനായ റോഷൻ ബഷീർ വിവാഹിതനാകുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഫർസാനയെന്നാണ് വധുവിന്റെ പേര്. LLB പൂർത്തിയാക്കിയ ഫർസാനയുമായുള്ള വിവാഹം ഇപ്പോഴത്തെ സാഹചര്യങ്ങൾ കൂടുതൽ ഗുരുതരമാകാതിരിക്കുകയാണെങ്കിൽ ഓഗസ്റ്റ് അഞ്ചിന് നടക്കുമെന്നാണ് റോഷൻ ബഷീർ വ്യക്തമാക്കിയത്.
ഫർസാന മമ്മൂക്കയുടെ ബന്ധുവാണെന്നും റോഷൻ വ്യക്തമാക്കി. മമ്മൂക്കയുടെ അങ്കിളിന്റെ കൊച്ചുമകളാണ് ഫർസാന. റോഷന്റെ സഹോദരിയുടെ സുഹൃത്തായ ഫർസാനയെ ഒന്നു രണ്ടു വട്ടം കണ്ടിട്ടുള്ള റോഷനും ഫർസാനയും തമ്മിലുള്ള വിവാഹം ഇരു കുടുംബങ്ങളും ചേർന്ന് തീരുമാനിച്ചതാണ്. വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് പ്രണയിച്ചു തുടങ്ങിയതെന്നും റോഷൻ വ്യക്തമാക്കി.
പ്ലസ് ടു എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്ന് വന്ന റോഷൻ പിന്നീട് ഇന്നാണ് ആ കല്യാണം, ബാങ്കിങ് അവേഴ്‌സ്, റെഡ് വൈൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. തുടർന്നാണ് മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലെ വരുൺ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ദൃശ്യത്തിന്റെ തെലുങ്ക്, തമിഴ് റീമേക്കുകളിലും റോഷൻ അഭിനയിച്ചു. വിജയ് നായകനായ ഭൈരവയിലും താരം അഭിനയിച്ചു. RX 100 ഫെയിം പായൽ രാജ്പുതിനൊപ്പം അഭിനയിക്കുന്ന 5 W’s എന്ന തെലുങ്ക് ചിത്രമാണ് റോഷന്റെ അടുത്ത ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…