Categories: Movie

‘കോവിഡ് ആയതിനാല്‍ ഈ വര്‍ഷം ധ്യാനം ഇല്ലെന്ന് അനുമോള്‍’; ‘ദൃശ്യം’ ട്രോള്‍ പങ്കു വെച്ച് എസ്തര്‍ അനില്‍

മലയാളി പ്രേക്ഷകരുടെ പ്രിയ ചിത്രമാണ് ദൃശ്യം. അതുകൊണ്ടു തന്നെ ദൃശ്യം കണ്ടവര്‍ അങ്ങനെ മറക്കാന്‍ ഇടയില്ലാത്തൊരു ദിവസമാണ് ഓഗസ്റ്റ് 2. ജോര്‍ജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയ ദിവസമാണന്ന്. പക്ഷേ ഇത്തവണ ഓഗസ്റ്റ് രണ്ടിന് ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും ധ്യാനം മുടങ്ങിയിരിക്കുകയാണ്. ‘കോവിഡ് ആയതിനാല്‍ ഈ വര്‍ഷം ധ്യാനം ഇല്ല പോലും…’ജോര്‍ജുകുട്ടിയുടെ ഇളയമകളായ അനുമോളാണ് ഇക്കാര്യം അറിയിച്ചത്. ദൃശ്യം സിനിമയുമായി ബന്ധപ്പെട്ട ട്രോള്‍ പങ്കുവച്ചായിരുന്നു എസ്തറിന്റെ പ്രതികരണം.

ഡിസംബര്‍ 19, 2013ലാണ് ദൃശ്യം റിലീസിനെത്തുന്നത്. ചിത്രം പുറത്തിറങ്ങി എട്ട് വര്‍ഷം പിന്നിടുമ്പോഴും ഒരു ദിവസത്തിന്റെ പേരിലും ഈ ചിത്രം ചര്‍ച്ചയാകുന്നു. ഓഗസ്റ്റ് 2 എന്ന തിയതി പിന്നീട് പലരും സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയാക്കി. തമാശയുമാക്കി. വരുണ്‍ പ്രഭാകറിന്റെ ചരമവാര്‍ഷികവും ധ്യാനം കൂടലും അങ്ങനെ അങ്ങനെ. രാത്രി വീട്ടില്‍ താമസിച്ചു വന്നാല്‍, ഒരു ദിവസം സ്‌കൂളില്‍ വരാതിരുന്നാല്‍ അതിനൊക്കെ കാരണമായി ധ്യാനത്തിനു പോയെന്ന മറുപടി. എന്തിനും ഏതിനും ഒരു ധ്യാനത്തിനു പോക്ക്. ജീത്തു ജോസഫിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു ദൃശ്യം. ഏകദേശം നാലര കോടി ബജറ്റ് ആയ ചിത്രം ആഗോള കലക്ഷനില്‍ വാരിയത് 75 കോടിക്ക് മുകളില്‍ രൂപയാണ്. മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണംവാരി പടങ്ങളുെട പട്ടികയിലും ദൃശ്യം ഇടം നേടി.

ചിത്രത്തിന് മൈ ഫാമിലി എന്നായിരുന്നു ആദ്യം നല്‍കിയ പേര്. പിന്നീടാണ് ദൃശ്യമെന്ന് മാറ്റിയത്. ജീത്തു തിരക്കഥ എഴുതി മറ്റൊരു സംവിധായകനെ കൊണ്ട് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ആ സംവിധായകന് നിര്‍മാതാവിനെ കിട്ടാത്ത സാഹചര്യം ഉണ്ടായപ്പോള്‍ ജീത്തു തന്നെ സംവിധാനം ചെയ്യുകയായിരുന്നു. ഒക്ടോബര്‍ 2013ന് തൊടുപുഴയില്‍ ചിത്രീകരണം തുടങ്ങി. വഴിത്തലയിലെ വീട് ആയിരുന്നു പ്രധാനലൊക്കേഷന്‍. 52 ദിവസമായിരുന്നു ചാര്‍ട്ട് ഉണ്ടായിരുന്നത്. എന്നാല്‍ വെറും 44 ദിവസത്തിനുള്ളില്‍ ദൃശ്യം സിനിമയുടെ ചിത്രീകരണം ജീത്തു പൂര്‍ത്തിയാക്കി. പിന്നീട് എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം വന്ന ദൃശ്യം 2ഉം വന്‍വിജയമായിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago