Categories: Malayalam

ഇരുപത്തിയേഴ് കോടിയിലേറെ കളക്ഷനുമായി ഡ്രൈവിങ് ലൈസൻസ്; ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റ്

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസെൻസ്. ചിത്രം സംവിധാനം ചെയ്തത് ലാൽ ജൂനിയറും രചിച്ചത് സച്ചിയും ആണ്. ഈ ചിത്രം നിർമ്മിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ്. ചിത്രം ഇപ്പോൾ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയിരിക്കുന്നത്. 2019 ഡിസംബർ റിലീസ് ആയി എത്തിയ മലയാളം ചിത്രങ്ങളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഏക ചിത്രം കൂടിയായി ഡ്രൈവിംഗ് ലൈസൻസ് മാറിയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റുകൾ പുറത്തു വിട്ട ഈ ചിത്രത്തിന്റെ ഇരുപതു ദിവസത്തെ വേൾഡ് വൈഡ് കളക്ഷൻ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 19 കോടി നാൽപ്പതു ലക്ഷം രൂപ കളക്ഷൻ നേടിയ ഈ ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് നേടിയെടുത്തത് എൺപത്തിയഞ്ചു ലക്ഷം രൂപയാണ്.

ഒപ്പം ഓവർസീസ് മാർക്കറ്റിൽ നിന്ന് ഈ ചിത്രം നേടിയ കളക്ഷൻ 6 കോടി നാൽപ്പതു ലക്ഷം രൂപയാണ്. ഇതിന്റെ വേൾഡ് വൈഡ് ഗ്രോസ് ഇരുപത്തിയേഴു കോടി രൂപയ്ക്കു മുകളിൽ എത്തിയപ്പോഴേക്കും മുപ്പതു കോടിക്ക് മുകളിൽ ഈ ചിത്രം കളക്ഷൻ നേടും എന്നുറപ്പായി കഴിഞ്ഞു. ഇതോടെ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കേരളാ ഗ്രോസ് കളക്ഷൻ നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിലും ഡ്രൈവിംഗ് ലൈസെൻസ് ഇടം പിടിച്ചിരിക്കുകയാണ്. ലൂസിഫർ, മധുര രാജ, തണ്ണീർ മത്തൻ ദിനങ്ങൾ, ലവ് ആക്ഷൻ ഡ്രാമ, എന്നിവ കഴിഞ്ഞു അഞ്ചാം സ്ഥാനത്തു ആണ് ഡ്രൈവിംഗ് ലൈസെൻസ് എത്തിയിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ്, ഇട്ടിമാണി മേഡ് ഇൻ ചൈന, മാമാങ്കം, ഒരു യമണ്ടൻ പ്രേമകഥ എന്നിവ ആറു മുതൽ ഒൻപതു വരെ സ്ഥാനങ്ങളിൽ ഉണ്ട്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

5 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago