ഇന്ന് പിറന്നാളാഘോഷിക്കുകയാണ് മലയാളികളുടെ പ്രിയനടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സിനിമ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നു. ഒപ്പം ദുല്‍ഖറും മമ്മൂട്ടിയും ഒന്നിച്ചുളള ഒരു ചിത്രം വൈറലായിരിക്കുകയാണ്. കേക്ക് മുറിക്കുന്ന ദുല്‍ഖറിന് തൊട്ടുപുറകിലായി മമ്മൂട്ടി ക്യാമറ കൊണ്ട് ചിത്രം പകര്‍ത്തുന്നതാണ് ഫോട്ടോ. നിര്‍മ്മാതാവ് ഷാജി നടേശന്‍ ഉള്‍പ്പടെ നിരവധിപ്പേരാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നടന്‍ പൃഥ്വിരാജും സുഹൃത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. ദുല്‍ഖറിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഹൃദയസ്പര്‍ശിയായ കുറിപ്പാണ് താരം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം കുറിപ്പില്‍ പറയുന്നു. ‘സന്തോഷ ജന്മദിനം സഹോദരാ. എനിക്കും സുപ്രിയയ്ക്കും അല്ലിക്കും ഒരു സുഹൃത്തിനപ്പുറമാണ് നിങ്ങള്‍… ഏറ്റവും മികച്ച സുഹൃത്തും, മനോഹരമായ വ്യക്തിത്വവുമുള്ള ആള്‍. നേടിയ ഓരോ വിജയവും നിങ്ങള്‍ അര്‍ഹിക്കുന്നതാണ്.സിനിമയോട് നിനക്കുള്ള അഭിനിവേശം എനിക്കറിയാം.ബിഗ് എം സര്‍നേയിം ആയി എത്ര അഭിമാനത്തോടെയാണ് നിങ്ങള്‍ എടുക്കുന്നത്. കുടുംബവും, നമ്മുടെ കൊച്ചു പെണ്‍കുട്ടികളും എല്ലാം ഒരുമിച്ചാണ് വളരുന്നത്. ഒരുപാട് സ്നേഹം ദുല്‍ഖര്‍ എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.
പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും ദുല്‍ഖറിന് ഇന്‍സ്റ്റഗ്രാമിലൂടെ ആശംസയറിയിച്ചു. ഇനിയുള്ള വര്‍ഷങ്ങള്‍ മനോഹരമാകട്ടെയെന്നാണ് ദുല്‍ഖറിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സുപ്രിയ കുറിച്ചിരിക്കുന്നത്. നടി നസ്രിയ നസീമും ദുല്‍ഖറിന് ഇന്‍സ്റ്റഗ്രാമിലൂടെ ആശംസ നേര്‍ന്നു. ജന്മദിനാശംസകള്‍ ബം എന്നാണ് നസ്രിയ ദുല്‍ഖറിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ ഭാര്യ അമാലുമായും നസ്രിയയ്ക്ക് അടുത്ത സൗഹൃദമാണുള്ളത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…