രാജീവ് രവി സംവിധാനം ചെയ്ത കമ്മിട്ടിപ്പാടം ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ്. 2016ലായിരുന്നു ചിത്രം പ്രേക്ഷകരിലെത്തിയത്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് നടന്‍ വിനായകന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനും മണികണ്ഠന്‍ ആചാരിയുമായിരുന്നു ചിത്രത്തില്‍ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മണികണ്ഠന്‍ ആചാരി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍ ചേട്ടന്‍ എന്നിവരില്‍ നിന്നൊക്കെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചതായി മണികണ്ഠന്‍ പറയുന്നു. ദുല്‍ഖര്‍ കൃത്യമായി സെറ്റില്‍ വരുമായിരുന്നു. കമ്മട്ടിപ്പാടത്തിലെ കൃഷ്ണനെ അവതരിപ്പിച്ചപ്പോള്‍ തന്റെ അഭിപ്രായത്തില്‍ ദുല്‍ഖര്‍ ഒരു മികച്ച ആക്ടറാണെന്ന് തോന്നി. കാരണം വിനായകന്‍ ചേട്ടനും തനിക്കും ആ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാഹചര്യങ്ങളുണ്ട്. തങ്ങളുടെ ജീവിതത്തില്‍ കമ്മട്ടിപ്പാടമുണ്ട്. തങ്ങളുടെ ആത്മാവിലും ശരീരത്തിലും എവിടെയെക്കെയോ ഗംഗയും ബാലനുമുണ്ട്. ഇതൊന്നുമില്ലാത്ത ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. അതുകൊണ്ടുതന്നെ കൃഷ്ണന്‍ ദുല്‍ഖര്‍ സല്‍മാനിലൂടെ മികച്ചുനിന്നതായി തോന്നിയെന്നും മണികണ്ഠന്‍ പറഞ്ഞു.
പല സ്ഥലങ്ങളിലും ആ കഥാപാത്രങ്ങള്‍ക്ക് മുകളിലെത്തി എന്ന് പറയാം. താനെടുത്തതിലും കൂടുതല്‍ സ്ട്രെയ്ന്‍ അല്ലെങ്കില്‍ അധ്വാനം അദ്ദേഹമെടുത്തിട്ടുണ്ട്. സിനിമയിലെ സ്ലാങ്ങ് പറഞ്ഞുകൊടുക്കാന്‍ ആളുണ്ടായിരുന്നു. വിനായകന്‍ ചേട്ടന്‍ ഉള്ള സ്പേസില്‍ വൈഡ് ആയിട്ട് ആക്ട് ചെയ്യുകയായിരുന്നു. ഒരു ഫ്രേമില്‍ പോലും വിനായകന്‍ ചേട്ടനെ കണ്ടിട്ടില്ല. ഗംഗ എന്ന കഥാപാത്രമായി തന്നെ വിനായകന്‍ ചേട്ടന്‍ ചെയ്യുകയായിരുന്നുവെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…