മലയാളത്തിൻെറ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മകൻ ദുൽഖറും ഇവർക്ക് കാറുകളോടുള്ള അതിയായ താൽപര്യത്തെ ക്കുറിച്ച് ആരാധകർക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. ലോകത്തിലെ തന്നെ വലിയ കാറുകൾ സ്വന്തംമാക്കുകയും അതിന് 369 എന്ന നമ്പർ വെയ്ക്കുന്നതും ഏവർക്കും അറിയാവുന്ന ഒരു പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഈ മനോഹരമായ ആഡംബര കാറുകളുമായി ദുൽഖർ സൽമാൻ റോഡിൽ ഇറങ്ങുന്നതും ഈ വരവ് ആരാധകർ മൊബൈലിൽ ഷൂട്ട് ചെയ്യൂകയും ഇവ പല രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാറുമുണ്ട്.
ഇപ്പോളിതാ അദ്ദേഹം കാറോടിക്കുന്ന വിവാദമായ ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസം സോഷ്യൽ മീഡയയിൽ എത്തിയ ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ നിമിഷനേരം കൊണ്ട് വൈറലായി കൊണ്ടിരിക്കുകയാണ്. തെറ്റായ ദിശയിൽ പോര്‍ഷ പാനമേറ എന്ന കാറിൽ സഞ്ചരിച്ച് വേഗത്തിൽ കാറോടിച്ചു പോകുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. കുറെ മുൻപ് ഇത്തരത്തിലുള്ള വിഡിയോകൾ പുറത്ത് വന്നിട്ടുടെങ്കിലും. ട്രാഫിക് നിയമങ്ങൾ ദുൽഖർ സൽമാൻ തെറ്റിച്ചു എന്ന താരത്തിലുള്ള പുതിയ വീഡിയോയാണ് പ്രചരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ ദുൽഖർ സൽമാൻ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചു എന്ന വലിയ ചർച്ചകളാണ് നടക്കുന്നത്. ഇൻസ്റ്റാഗ്രാംലെ മുഹമ്മദ് ജസീൽ എന്ന പേജിലാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
മമ്മൂട്ടിയെയാണോ ദുൽഖറിനെയാണോ TN6.W.369 എന്ന നമ്പർ ഉള്ള പോര്‍ഷ യിൽ കണ്ടത് എന്ന് എല്ലാവരും സംശയിക്കുന്നതായും വീഡിയോയിൽ കാണാം. എന്നാൽ ദുൽഖർ സൽമാൻ തന്നെയാണ് കാർ ലഭിക്കുന്നതെന്നും അവർക്ക് വ്യക്തമാക്കുന്നുണ്ട്.നിലവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ താരത്തിന്റെ കാറിന് അരികിലേക്ക് എത്തുകയും നിർദേശങ്ങൾ നൽകുന്നതും കാണാൻ കഴിയുന്നു. പോലീസ് ഉദ്യോഗസ്ഥൻ നൽകിയ നിർദ്ദേശമനുസരിച്ച് ദുൽഖർ തന്റെ കാർ റിവേഴ്സ് എടുത്തു പോവുകയും ഡിവൈഡർ അവസാനിക്കുന്നിടത്ത് നിന്ന് പോകേണ്ട ദിശയിലേക്ക് വേഗത്തിൽ കാറോടിച്ചു കൊണ്ടു പോകുന്നതും വീഡിയോയിൽ വളരെ വ്യക്തമായി തന്നെ കാണാൻ സാധിക്കുന്നു.