ഉന്നത വിജയം കരസ്ഥമാക്കിയ കൊച്ചു മിടുക്കന് തന്റെ സമ്മാനം വീട്ടിൽ എത്തിച്ചു കൊണ്ട് ദുൽഖർ സൽമാൻ താരമായിരിക്കുകയാണ്. സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ തൊടുപുഴ സ്വദേശി വിനായകിന് ആണ് ഏറ്റവും പുതിയ മോഡലിൽ ഉള്ള സ്മാർട്ട്ഫോൺ ദുൽഖർസൽമാൻ വീട്ടിൽ എത്തിച്ചു കൊടുത്തത്. ഇന്നലെ ഫോണിൽ വിളിച്ച് ദുൽഖർസൽമാൻ വിനായകിനെ നേരിട്ട് അഭിനന്ദിച്ചിരുന്നു.
വിനായകിന്റെ വാക്കുകൾ:
“ഇന്നലെ രാത്രിയാണ് അദ്ദേഹം വിളിച്ചത്. അമ്മയുടെ ഫോണിലേക്ക്. വലിയ സർപ്രൈസ് ആയിപ്പോയി. അങ്ങനെ ഒരു കോൾ പ്രതീക്ഷിക്കുന്നില്ലല്ലോ. എന്നോടു നന്നായി പഠിക്കണം എന്നൊക്കെ പറഞ്ഞു. നല്ല മാർക്ക് വാങ്ങിയതിന് അഭിനന്ദിച്ചു. ഒരു സമ്മാനം നാളെ വീട്ടിലെത്തുമെന്ന് പറഞ്ഞിരുന്നു. അതുപോലെ തന്നെ ഇന്ന് അദ്ദേഹം കൊടുത്തയച്ച സമ്മാനം വീട്ടിലെത്തി. സാംസങ്ങിന്റെ സ്മാർട്ട്ഫോണാണ്. എങ്ങനെയാണ് ഈ സന്തോഷം പറഞ്ഞറിയക്കുക എന്നെനിക്ക് അറിയില്ല.”
ദുൽഖർ സൽമാന്റെ വലിയ ഒരു ആരാധകൻ കൂടിയാണ് വിനായക്. തിടുക്കത്തിൽ ആയതുകൊണ്ട് താരത്തിന് ജന്മദിനാശംസകൾ അറിയിക്കാൻ പോലും സാധിച്ചില്ല എന്ന സങ്കടത്തിലാണ് ആ കുട്ടി. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കൊമേഴ്സ് ആയിരുന്നു വിനായകിന്റെ വിഷയം. 500ൽ 493 മാർക്കു വാങ്ങിയ വിനായകിനെ പ്രധാനമന്ത്രി നേരിട്ടു വിളിച്ച് അഭിനന്ദിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…