മികച്ച ചികിത്സ ലഭ്യമാക്കി ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി; ആദിശങ്കറിന് ഇത് പുതുജന്മം; നന്ദി പറഞ്ഞ് മമ്മൂട്ടിയുടെ ജന്മദേശം

ചികിത്സ വഴി മുട്ടി ജീവിതം ദുരിതത്തിലായ ആദിശങ്കര്‍ എന്ന കുട്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കി ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി. വൈക്കം ചെമ്പ് നിവാസിയായ കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ണമായും സൗജന്യമായാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിയുടെ നേതൃത്വത്തില്‍ ചെയ്തു നല്‍കിയത്. ആദിശങ്കറിന് പുതുജന്മം നല്‍കിയ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് മമ്മൂട്ടിയുടെ ജന്മദേശം കൂടിയായ ചെമ്പിലെ നിവാസികള്‍ നന്ദി പറയുകയാണ്.

ആസ്റ്റര്‍ മെഡിസിറ്റിയില്‍വച്ചായിരുന്നു ശസ്ത്രക്രിയ നടന്നത്. എട്ട് ലക്ഷം രൂപയിലധികം ചിലവ് വന്ന ആദിശങ്കറിന്റെ ചികിത്സ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി പൂര്‍ണമായും ഏറ്റെടുക്കുകയായിരുന്നു. ഇത് കൂടാതെ പ്രദേശത്തെ നിര്‍ധനരായ കുട്ടികള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കാനുള്ള സന്നദ്ധതയും ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി അറിയിച്ചിട്ടുണ്ട്.

ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 100 കുട്ടികള്‍ക്ക് ജീവന്‍ രക്ഷാ ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്ത് കൊടുക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിയുടെ പദ്ധതിയാണ് ‘വേഫെറര്‍ – ട്രീ ഓഫ് ലൈഫ്’. ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി, പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരളയുമായും, ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ കൈറ്റ്‌സ് ഇന്ത്യയുമായും സഹകരിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉട്ടോപ്യ എന്ന സൊസൈറ്റി കൂടി ഈ ഉദ്യമത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ഒപ്പം നില്‍ക്കുന്നുണ്ട്. ‘നാളെയുടെ വാഗ്ദാനങ്ങളായ എല്ലാ കുട്ടികള്‍ക്കും മികച്ച ഒരു ഭാവിയുടെ പ്രതീക്ഷയാണ് ട്രീ ഓഫ് ലൈഫ്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന അനേകര്‍ക്ക് കാരുണ്യവും സമാനതകളില്ലാത്തതുമായ ഈ സംരംഭം ജീവന്‍ നല്‍കുന്ന പ്രവര്‍ത്തിയാണ്’, പദ്ധതിക്ക് തുടക്കം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു.

ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം കുട്ടികള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ, കേരളത്തിലെ ആസ്റ്റര്‍ മെഡ്‌സിറ്റി – കൊച്ചി, ആസ്റ്റര്‍ മിംസ് – കാലിക്കറ്റ്, ആസ്റ്റര്‍ മിംസ് – കോട്ടക്കല്‍, ആസ്റ്റര്‍ മിംസ് – കണ്ണൂര്‍, ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ അരീക്കോട് എന്നിവിടങ്ങളിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലെ പരിചയസമ്പന്നരായ ക്ലിനിക്കല്‍ ലീഡുകളുടെ മേല്‍നോട്ടത്തില്‍ ചികിത്സ ലഭ്യമാകും. ലിവര്‍ & കിഡ്‌നി ട്രാന്‍സ്പ്ലാന്റ്, ബോണ്‍ മാരോ & സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയ, ഓര്‍ത്തോപീഡിക്‌സ്, ന്യൂറോ സര്‍ജറി, യൂറോളജി എന്നിങ്ങനെ ചികിത്സാച്ചെലവേറിയ രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്കും ഈ പദ്ധതിയിലൂടെ സൗജന്യ സര്‍ജറി ലഭ്യമാകും. ചികിത്സയുടെ ഭാഗമായി നിര്‍ധനരായ കുട്ടികളുടെ അധികച്ചിലവും ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ വഹിക്കുന്നതാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago