Categories: MalayalamNews

സണ്ണി വെയ്ൻ നായകനാകുന്ന ‘അപ്പൻ’; ടൈറ്റിൽ പുറത്തിറക്കി ദുൽഖർ സൽമാൻ

സണ്ണി വെയ്ൻ നായകനാകുന്ന പുതിയ ചിത്രമായ അപ്പന്റെ ടൈറ്റിൽ ദുൽഖർ സൽമാൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. സണ്ണി വെയ്നെ കൂടാതെ അലൻസിയർ ലോപ്പസ്, അനന്യ, ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മജു തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വെള്ളത്തിന്റെ നിർമ്മാതാക്കളായ ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിലും രഞ്ജിത് മനമ്പ്രക്കാട്ടും നടൻ സണ്ണി വെയ്ന്റെ ഉടമസ്ഥതയിലുള്ള സണ്ണി വെയ്ൻ പ്രൊഡക്ഷൻസും ചേർന്നാണ്.

പൗളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ. ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ ആർ. ജയകുമാറും മജുവും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഇടുക്കിയാണ് പ്രധാന ലൊക്കേഷൻ.

ഛായാഗ്രഹണം: പപ്പു, വിനോദ് ഇല്ലമ്പള്ളി; എഡിറ്റർ: കിരൺ ദാസ്; സംഗീതം: ഡോൺ വിൻസെന്റ്; സിങ്ക് സൗണ്ട്: അജയൻ അടാട്ട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദീപു ജി. പണിക്കർ, മേക്കപ്പ്: റോണെക്സ് സേവ്യർ; ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി; കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ; സംഘട്ടനം: പ്രഭു; പ്രൊഡക്ഷൻ ഡിസൈനർ: ദീപക് പരമേശ്വരൻ; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രസാദ്; ലൊക്കേഷൻ മാനേജർ: സുരേഷ്; സ്റ്റിൽസ്: റിച്ചാർഡ്; ഡിസൈൻസ്: ഓൾഡ് മങ്ക്സ്; പി.ആർ.ഒ: മഞ്ജു ഗോപിനാഥ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago