‘എന്റെ ഇത്ത, നിന്നെ ഒരുപാട് സ്നേഹിക്കുന്നു, ഒരുപാട് സമയം ഒരുമിച്ച് ചെലവിടാൻ ഈ വർഷം കഴിയട്ടെ’; പ്രിയപ്പെട്ട ഇത്തയ്ക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ

പ്രിയപ്പെട്ട സഹോദരിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ സഹോദരിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച ദുൽഖർ അതിലളിതമായ ഒരു കുറിപ്പിലൂടെയാണ് പിറന്നാൾ ആശംസകൾ നേർന്നത്. സഹോദരി സുറുമിയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. സഹോദരിയുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ദുൽഖർ പങ്കുവെച്ചത്.

ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങൾ ഏറ്റവും ലളിതമാണെന്നും നാമെല്ലാവരും ഒരുമിച്ച് ചെലവഴിക്കുന്ന സമയത്തേക്കാൾ ലളിതമല്ല മറ്റൊന്നുമെന്നും കുറിക്കുകയാണ് ദുൽ‍ഖർ സൽമാൻ. ഈ വർഷമെങ്കിലും ഒരുമിച്ച് ഒരുപാട് യാത്രകൾ പോകാനും സമയം ചെലവിടാനും കഴിയട്ടെ എന്ന് കുറിക്കുന്നു ദുൽഖ‍ർ. ദുൽഖറിന്റെ പോസ്റ്റിനു താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

‘എന്റെ പ്രിയപ്പെട്ട ഇത്തയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകൾ നേരുന്നു. ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങൾ ഏറ്റവും ലളിതമാണ്. നമ്മളെല്ലാവരും ഒരുമിച്ച് ചെലവഴിക്കുന്ന സമയത്തേക്കാൾ ലളിതമായ മറ്റൊന്നില്ല. ജോലി കാരണവും വിവിധ നഗരങ്ങളിലായതും ഇത് കൂടുതൽ ബുദ്ധിമുട്ടാക്കുകയാണെന്ന് എനിക്കറിയാം. സഹോദരങ്ങളുടെ പഴങ്കഥ. ഈ വരുന്ന വർഷം നമുക്കെല്ലാവർക്കും ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കാനും യാത്രകൾ ചെയ്യാനും സാധിക്കട്ടെ. അതിലും വലിയ സന്തോഷം മറ്റൊന്നില്ല. നല്ല ദിവസം ആശംസിക്കുന്നു ഇത്താ, നിന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നു.’ – ദുൽഖർ കുറിച്ചു. പിതാവിന്റെയും സഹോദരന്റെയും വഴിയിൽ നിന്നും മാറി സഞ്ചരിക്കുന്ന സുറുമി ചിത്ര രചനയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago