‘ഒരു സിനിമ ഹിമാലയത്തിലേക്ക് എന്നെ കൊണ്ടുവരുമെന്ന് അറിയാമായിരുന്നു’; ഹിമാചലിലെ തണുത്തുറഞ്ഞ അരുവികളെയും സൂര്യനെയും കണ്ട സന്തോഷം പങ്കുവെച്ച് ദുൽഖർ

കുറുപ് തിയറ്ററുകളിൽ വിജയത്തിന്റെ തിലകക്കുറി തൊട്ടപ്പോൾ ഹിമാചലിൽ ദുൽഖർ സൽമാൻ. പുതിയ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ദുൽഖർ ഹിമാചലിൽ എത്തിയത്. നീണ്ട ഒരു കുറിപ്പും ഹിമാചലിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചാണ് ദുൽഖർ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. പർവതങ്ങളോട് വിട പറഞ്ഞാണ് സന്ദേശം ആരംഭിക്കുന്നത്. സന്തോഷകരമായ ദിവസമാണ് ഇന്നെന്നും ഒമ്പത് ദിവസത്തെ കഠിനമായ അതേസമയം തന്നെ സന്തോഷകരമായ ഷൂട്ടിംഗ് ഷെഡ്യൂൾ അവസാനിച്ചെന്ന് ദുൽഖർ കുറിച്ചു.

‘പർവതങ്ങൾക്ക് വിട. ഇന്നൊരു സന്തോഷകരമായ ദിവസമാണ്. ഒമ്പത് ദിവസം നീണ്ടുനിന്ന കഠിനമായ അതേസമയം, സന്തോഷകരമായ ഷൂട്ടിംഗ് ദിവസങ്ങൾ അവസാനിച്ചു. തെർമലുകൾ. ബോൺഫയറുകൾ. ചൂടുചായ. കാർട്ടൂൺ ഇയർ മഫ്സ്. വിസ്താസ്. മോമോസ്. ചൂടുവെള്ളം നിറഞ്ഞ ബക്കറ്റുകൾ. മരവിച്ച പുഞ്ചിരികൾ. കൂട്ടമായുള്ള വിറയ്ക്കൽ. മാഗി. മങ്ങിയ കാഴ്ച. പിങ്ക് കവിളുകൾ. ചുവന്ന മൂക്ക്. ശ്വാസം മുട്ടൽ. മോഴ്സ് കോഡ് പോലുള്ള സംഭാഷണങ്ങൾ. ചിത്രീകരണം. മൈനസ് 7. മൈനസ് 17. ഡ്രൈവുകൾ. ട്വിസ്റ്റുകൾ. മലകയറ്റം. BRO റോഡ് സുരക്ഷ അടയാളങ്ങൾ. അനന്തമായ ഡ്രൈവിംഗ്. ഹിമാചൽ നീ എന്റെ ആഗ്രഹങ്ങളുടെ പട്ടികയിൽ എല്ലാക്കാലവും ഉണ്ടായിരുന്നു. ഒരു സിനിമ എന്നെ ഇവിടെ കൊണ്ടു വരുമെന്ന് എനിക്കറിയാമായിരുന്നു. നിന്നെക്കുറിച്ചുള്ള പാട്ടുകളെക്കാളും സിനിമകളെക്കാളും മുകളിലാണ് നീ. ഇന്ന് ഒരു സന്തോഷകരമായ ദിവസമാണ്. അത് ഞാൻ നേരത്തെ പറഞ്ഞതാണ്’ – ചിത്രങ്ങൾക്കൊപ്പം ദുൽഖർ കുറിച്ചു.

ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രമായ കുറുപ് തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അതേസമയം, കുറുപ് ചിത്രത്തിനോടും തിയറ്ററിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനോടും നന്ദിയുണ്ടെന്ന് മരക്കാർ – അറബിക്കടലിന്റെ സിംഹം സിനിമയുടെ സംവിധായകൻ പ്രിയദർശൻ പറഞ്ഞു. തിയറ്ററുകളിലേക്ക് കുറുപ് കാണാൻ ആളുകളെത്തിയെന്നും ആളുകൾ ഇപ്പോഴും തിയറ്ററുകളിലേക്ക് എത്തുമെന്ന് കാണിച്ചു തന്നതിന് നന്ദിയുണ്ടെന്നും പ്രിയദർശൻ പറഞ്ഞിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago