ലോകം മുഴുവനും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പെരുന്നാൾ ആഘോഷിക്കുന്ന വേളയിൽ തന്റെ പ്രിയ പ്രേക്ഷകർക്ക് പെരുന്നാളിന്റെ ആശംസകൾ നേർന്നിരിക്കുകയാണ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയ വഴിയാണ് താരം ഈദ് മുബാറക്ക് ആശംസിച്ചത്. ഭാര്യ അമാൽ സൂഫിയക്കും മകൾ മറിയം അമീറ സൽമാനും ഒപ്പമുള്ള ചിത്രങ്ങളാണ് ദുൽഖർ പങ്ക് വെച്ചിരിക്കുന്നത്. മലയാളി നടൻ എന്നതിനപ്പുറത്തേക്ക് ഒരു പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണ് ദുൽഖർ സൽമാൻ.
സല്യൂട്ട്, കുറുപ്പ്, ഹേയ് സിനാമിക എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ദുൽഖർ സൽമാൻ ചിത്രങ്ങൾ. റോഷൻ ആൻഡ്രൂസ് – ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ ചിത്രമാണ് സല്യൂട്ട്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിച്ച അഞ്ചാമത്തെ ചിത്രമാണ് സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയായ ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു.
ദുൽഖർ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസായ ഗൺസ് & ഗുലാബ്‌സിലെ ലുക്കും കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ചുപ്പ്, അഭിലാഷ് ജോഷി ഒരുക്കുന്ന കിംഗ് ഓഫ് കൊത്ത, പറവക്ക് ശേഷം സൗബിൻ ഷാഹിർ ഒരുക്കുന്ന ഓതിരം കടകം തുടങ്ങിയവയാണ് ദുൽഖർ സൽമാന്റെ പുതിയ ചിത്രങ്ങൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…