പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ അഭിനയിച്ച ഏറ്റവും പുതിയ തമിഴ് ചിത്രമായ ഹേ സിനാമികയുടെ ഒഫീഷ്യൽ ട്രെയ്‌ലർ മമ്മൂക്കയും മഹേഷ് ബാബുവും മാധവനും കാർത്തിയും ചേർന്ന് പുറത്തിറക്കി. ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേ സിനാമിക. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഇപ്പോൾ സൂപ്പർഹിറ്റായി തീർന്നിരിക്കുകയാണ്. മേഘം എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ രചിച്ചത് മദൻ കർക്കിയും ഇതിനു സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയുമാണ്. ദുൽകർ സൽമാനും അദിതി റാവുവുമാണ് ഈ ഗാനത്തിൽ പ്രണയ ജോഡികളായി ആടി പാടി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. മാർച്ച് മൂന്നിന് റിലീസ് ചെയ്യാൻ പോകന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് മദൻ കർക്കിയാണ്.
ഒരു റൊമാന്റിക് കോമഡി ആയാണ് ഹേ സിനാമിക ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് നമ്മുക്ക് ലഭിക്കുന്നത്. ചിത്രത്തിലെ മറ്റു രണ്ടു ഗാനങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. അതിലൊന്ന് ദുൽകർ സൽമാൻ ആലപിച്ച അച്ചമില്ലൈ എന്ന ഗാനമായിരുന്നു. സൂപ്പർ ഹിറ്റായ ആ ഗാനത്തിന് ശേഷം കാജൽ അഗർവാൾ – ദുൽകർ സൽമാൻ ടീം അഭിനയിക്കുന്ന ഒരു ഗാനം കൂടി പുറത്തു വന്നിരുന്നു.
രണ്ടു നായികമാർ ഉള്ള ഈ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്സൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു എന്നിവരാണ്. ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും വയാകോം മോഷൻ പിക്ചേഴ്സും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖറിന്റെ സ്വന്തം പ്രൊഡക്ഷൻ ബാനർ ആയ വേഫേറർ ഫിലിംസ് ആണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…