Categories: MalayalamNews

സുഡാനിക്കും സൗബിക്കക്കും അഭിനന്ദനങ്ങൾ നേർന്ന് ദുൽഖറിന്റെ ട്വീറ്റ്

സൗബിൻ ഷാഹിർ, സാമുവൽ റോബിൻസൻ എന്നിവരെ നായകരാക്കി സക്കറിയ ഒരുക്കിയ സുഡാനി ഫ്രം നൈജീരിയ അഭൂതപൂർവമായ പ്രതികരണം നേടി തീയറ്ററുകളെ വീണ്ടും ജനസമുദ്രമാക്കിയിരിക്കുകയാണ്. തിരക്കഥ തന്നെയാണ് രാജാവ് എന്ന് വീണ്ടും തെളിയിച്ചിരിക്കുന്ന ചിത്രം ചെറുതും വലുതുമായ ഓരോ അഭിനേതാക്കളുടേയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കൊണ്ട് കൂടിയുമാണ് പ്രേക്ഷകമനസ്സുകളെ കീഴടക്കിയിരിക്കുന്നത്. മലപ്പുറത്തിന്റെ ജീവനായ കൽപന്തുകളിയെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെവൻസ് ഫുട്‌ബോൾ കളിക്കുവാൻ നൈജീരിയയിൽ നിന്നുമെത്തുന്ന സുഡുവും മാനേജർ മജീദുമാണ് കേന്ദ്രകഥാപാത്രങ്ങൾ. നിരൂപകരും പ്രേക്ഷകരും ഒരേപോലെ അഭിനന്ദിക്കുന്ന ചിത്രത്തിന് ഇപ്പോഴിതാ അഭിനന്ദങ്ങളുമായി മലയാളികളുടെ സ്വന്തം ദുൽഖറും എത്തിയിരിക്കുന്നു. തന്റെ ട്വിറ്ററിലൂടെയാണ് താരം അഭിനന്ദനം അറിയിച്ചിരിക്കുന്നത്. കേരളത്തിൽ അല്ലാത്തതിനാൽ സിനിമ കാണാൻ ദുൽഖറിന് സാധിച്ചിട്ടില്ല. ട്വീറ്റിന് മറുപടിയുമായി സുഡുവുമായി മനസ്സുകൾ കീഴടക്കിയ സാമുവൽ റോബിൻസനുമെത്തിയിട്ടുണ്ട്. നന്ദി പറഞ്ഞതിനൊപ്പം ഇവിടെ ഇങ്ങ് കേരളത്തിൽ ഒട്ടനേകം യുവാക്കൾക്ക് ഒരു പ്രചോദനമായി വർത്തിക്കുന്ന ദുൽഖർ തനിക്കും ഒരു പ്രചോദനമാണെന്ന് സാമുവൽ തന്റെ ട്വീറ്റിലൂടെ വെളിപ്പെടുത്തി.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago