പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ മുപ്പത്തിമൂന്നാം ചിത്രം മാർച്ച് മൂന്നിന് റിലീസ് ചെയ്യും. ‘ഹേയ് സിനാമിക’ എന്നാണ് ദുൽഖറിന്റെ മുപ്പത്തിമൂന്നാം ചിത്രത്തിന്റെ പേര്. ദുൽഖർ സൽമാന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫെറെർ റീലിസ് ആണ് ഈ സിനിമ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്.
‘കുറുപ്പ്’ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം തിയറ്ററുകളിലേക്ക് എത്തുന്ന ദുൽഖർ ചിത്രമാണ് ഇത്. വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. തമിഴ്, മലയാളം, തെലുഗ്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പ്രശസ്ത നൃത്തസംവിധായിക ബ്രിന്ദ ആദ്യമായി സംവിധായിക ആകുന്ന ചിത്രം കൂടിയാണ് ഹേയ് സിനാമിക. പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന്റെ മകനും ഗാനരചയിതാവുമായ മധൻ കർക്കിയാണ് ചിത്രത്തിന്റെ രചയിതാവ്. കാജൽ അഗർവാൾ, അദിതി റാവു ഹൈദിരി എന്നിവരാണ് നായികമാർ. സംഗീത സംവിധാനം ഗോവിന്ദ് വസന്ത്. ഇതിനകം തന്നെ ചിത്രത്തിലെ പാട്ട് പ്രേക്ഷകപ്രശംസ നേടിക്കഴിഞ്ഞു. റൊമാന്റിക് കോമഡി വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹേയ് സിനാമിക നിർമ്മിച്ചിരിക്കുന്നത് ജിയോ സ്റ്റുഡിയോസ്, ഗ്ലോബൽ വൺ സ്റ്റുഡിയോസ്, vaicom 18 എന്നിവരാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…