മലയാള സിനിമയിലെ യുവ തലമുറ നടൻമാരിൽ ഏറ്റവും സ്റ്റൈലിഷ് ആയിട്ടുള്ള നടൻമാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ബോളിവുഡിലും സജീവമാണ് താരം. ആർ ബാൽകി സംവിധാനം ചെയ്ത ചുപ് ആണ് ബോളിവുഡിൽ ദുൽഖറിന്റേതായി പുറത്തിറങ്ങിയ ഏറ്റവും അവസാന ചിത്രം. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുൽഖർ നൽകിയ ഒരു അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരുപാട് ഗ്ലാമറുള്ള താരങ്ങളെക്കുറിച്ച് മുൻധാരണകൾ ഉള്ളതായും ഹോളിവുഡ് താരങ്ങൾ ഓസ്കർ നേടാനും സീരിയസ് റോളുകൾ ലഭിക്കാനും ഗ്ലാമർ കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടിയാണ് ശ്രദ്ധേയമായത്.
തന്റെ വാപ്പച്ചി മമ്മൂട്ടിയും മുത്തച്ഛനും വളരെ ഭംഗിയുള്ള ആളുകളായത് കൊണ്ട് താൻ അത്ര വലിയ ഗ്ലാമറുള്ള ആളായി തോന്നിയിട്ടില്ലെന്ന് പറയുകയാണ് ദുൽഖർ. താൻ കാണാൻ മോശമല്ലെന്നും എന്നാൽ ഒറ്റ നോട്ടത്തിൽ സ്ത്രീകൾ നോക്കിപ്പോകുന്ന ഭംഗി തനിക്കുണ്ടെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കുകയാണ് താരം. എപ്പോഴും നല്ല ഗ്ലാമറുള്ള സുഹൃത്തുക്കൾ തനിക്ക് ഉണ്ടായിരുന്നെന്നും അപ്പോഴൊക്കെ വാപ്പയുടെ സൗന്ദര്യം കിട്ടിയാൽ കൊള്ളാമായിരുന്നു എന്ന് തോന്നിയിരുന്നെന്നും ദുൽഖർ പറഞ്ഞു.
ചാമിങ്ങ്, ചോക്ലേറ്റ് ബോയ്, റൊമാന്റിക് ഹീറോ എന്നീ ടാഗുകളിൽ സ്ഥിരമായി അറിയപ്പെടാൻ ആഗ്രഹമില്ലെന്നും ഈ ടാഗിൽ നിന്ന് ഉടൻ തന്നെ ബ്രേക്ക് ചെയ്യണമെന്നും ദുൽഖർ പറഞ്ഞു. ഇത്തരം ടാഗുകൾ മറ്റുളള നടനെക്കുറിച്ച് എഴുതി കണ്ടാലും താനത് സീരിയസ് കോംപ്ലിമെന്റായി കാണില്ലെന്നും ദുൽഖർ പറഞ്ഞു. ഗുഡ് ലുക്കിങ്ങ് ആകുന്നതിനേക്കാൾ ഒരു നല്ല നടൻ ആകുന്നതിനോടാണ് തനിക്ക് താൽപര്യമെന്നും ദുൽഖർ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…