കൊച്ചു പെൺകുട്ടിയായ പ്യാലിയുടെയും അവളുടെ സഹോദരൻ സിയയുടെയും കഥ പറയുന്ന സിനിമയായ പ്യാലി നാളെ (ജൂലൈ എട്ട്) തിയറ്ററുകളിലേക്ക് എത്തുകയാണ്. ദുൽഖർ സൽമാന്റ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും എന്‍ എഫ് വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍ എഫ് വര്‍ഗീസ് പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്യാലിയുടെ നിർമാണ പങ്കാളി ആകാൻ വേ ഫെയറിനു തോന്നിച്ച ഘടകം എന്താണെന്ന് വ്യക്തമാക്കുകയാണ് ദുൽഖർ സൽമാൻ. വേഫെറർ തുടങ്ങുമ്പോൾ തന്റെ ഒരു വലിയ ആഗ്രഹം കൊച്ചു കൊച്ചു നല്ല സിനിമകൾ കൂടി ചെയ്യണമെന്ന് ആയിരുന്നെന്ന് ദുൽഖർ പറഞ്ഞു. പണ്ടു മുതലേ കുട്ടികളുടെ സിനിമ വലിയ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ അതിൽ ഏതെങ്കിലും രീതിയിൽ ഭാഗമാകണമെന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു. അതുകൊണ്ടാണ് ആൻമരിയ ചെയ്തതും. പറവ ആദ്യം കേൾക്കുമ്പോഴും കുട്ടികളുടെ സിനിമ ആയിട്ടാണ് താൻ മനസിൽ കണ്ടത്. അങ്ങനെ പ്യാലി എന്ന സിനിമ തങ്ങളുടെ അടുത്തേക്ക് എത്തി. വളരെ നല്ലൊരു കഥയാണെന്നും എല്ലാവരെയും ചിന്തിപ്പിക്കുന്ന ഒരു കഥയാണെന്നും ദുൽഖർ പറഞ്ഞു.
സിനിമ കണ്ടിറങ്ങിക്കഴിഞ്ഞാലും തീര്‍ച്ചയായും മനസില്‍ തങ്ങുന്ന ഒരു ചിത്രമായിരിക്കും പ്യാലിയെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. ഏറെ ചിന്തിപ്പിക്കുന്നതാണ് ചിത്രം മുന്നോട്ടുവയ്ക്കുന്ന ആശയം. വളരെ സ്വീറ്റ് ആയിട്ടുള്ള സ്‌റ്റോറിയാണ് പ്യാലിയിലേത്. കാസ്റ്റ് ആണെങ്കിലും റിച്ച് ആണ്. ഇത് തന്നെ സംബന്ധിച്ചിടത്തോളം വളരെ സ്‌പെഷ്യലാണ്. കുട്ടികള്‍ക്കായുള്ള ഒരു കൊച്ചുസിനിമയാണെങ്കിലും തീര്‍ച്ചയായും ചര്‍ച്ചയാകും. സിനിമ കണ്ടിറങ്ങിയാലും പ്യാലിയും മറ്റ് കഥാപാത്രങ്ങളും മനസില്‍ തങ്ങുമെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. കുട്ടികളുമായി ബന്ധപ്പെട്ട് ഏതെങ്കിലും സിനിമകളുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നു. പ്യാലിയിലേക്ക് എത്തിയതും ആ ഒരു ആഗ്രഹത്തിന്റെ പുറത്താണെന്നും കഥ കേട്ട് കഴിഞ്ഞപ്പോള്‍ വളരെ ഇഷ്ടമായെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
സഹോദര സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും വിളിച്ചോതുന്നതാണ് ഈ കൊച്ചു ചിത്രം. അഞ്ചു വയസുകാരി പ്യാലിയുടേയും അവളുടെ സഹോദരന്‍ സിയയുടേയും കഥയാണ് ചിത്രം പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും അന്തരിച്ച അതുല്യനടന്‍ എന്‍ എഫ് വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍ എഫ് വര്‍ഗീസ് പിക്ചേഴ്‌സും ചേര്‍ന്നാണ് പ്യാലി നിര്‍മിച്ചിരിക്കുന്നത്. ആര്‍ട്ടിനും ബാലതാരത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് പ്യാലിക്കായിരുന്നു. ബബിതയും റിന്നും ചേര്‍ന്നാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ബാര്‍ബി ശര്‍മ്മയാണ് പ്യാലിയായി എത്തുന്നത്. ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ദീപു ജോസഫാണ്. പ്രീതി പിള്ള, ശ്രീകുമാര്‍ വക്കിയില്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ഗീവര്‍ തമ്പിയാണ് പ്രൊജക്ട് ഡിസൈനര്‍. കലാസംവിധാനം-സുനില്‍ കുമാരന്‍, സ്റ്റില്‍സ്-അജേഷ് ആവണി, കോസ്റ്റിയൂം-സിജി തോമസ്, മേക്കബ്-ലിബിന്‍ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-സന്തോഷ് രാമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, പി.ആര്‍.ഒ- പ്രതീഷ് ശേഖർ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-അനൂപ് സുന്ദരന്‍, നൃത്ത സംവിധാനം-നന്ദ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…