ബ്രെയിൻ സ്റ്റിമുലേഷൻ ഫിംഗർ എക്സർസൈസ് ക്യാമ്പയിനുമായി ദുൽഖർ സൽമാൻ; ഇത് ലോകത്തിലാദ്യം, ഉദ്ഘാടനം നിർവഹിച്ച് സണ്ണി വെയ്ൻ

നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആരംഭിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സാണ് ദുൽഖർ സൽമാൻ ഫാമിലി[DQF]. കലാകാരന്മാർക്ക് തങ്ങളുടെ കലാപരമായ കഴിവ് പ്രകടിപ്പിക്കുവാൻ വേണ്ടി ഒരുക്കിയിരിക്കുന്നതാണ് ഇത്. DQF ന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിൽ ഉടനീളമുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഇമ്ത്യാസ് എന്ന വ്യക്തി വികസിപ്പിച്ചെടുത്ത ഫിംഗർ ഡാൻസ് എന്ന എക്സർസൈസ് കേരളത്തിലെ സ്‌പെഷ്യൽ സ്കൂൾ അധ്യാപകർക്കായി പരിശീലനം നൽകുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിൽ ഈ എക്സർസൈസ് വലിയൊരു മാറ്റം തന്നെ വരുത്തുന്നുണ്ട്. തൃശൂർ പുഴക്കലുള്ള IAN ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ചിൽ വെച്ച് നടന്ന ചടങ്ങിൽ ബ്രെയിൻ സ്റ്റിമുലേഷൻ ബൈ ഫിംഗർ എക്സർസൈസ് കേരളാ ക്യാമ്പയിൻ നടൻ സണ്ണി വെയ്ൻ ഉദ്ഘാടനം നിർവഹിച്ചു. അഭിനേതാക്കളായ ഗായത്രി സുരേഷ്, ബിറ്റോ ഡേവിസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഇമ്തിയാസ്‌ ട്രെയിനിങ്ങ് നൽകുന്ന ഈ പ്രോഗ്രാമിന്റെ ചീഫ് ഓഫ് ഓപ്പറേഷൻ ബിബിൻ പെരുമ്പിള്ളിയാണ്. സംവിധായകൻ ടോം ഇമ്മട്ടിയാണ് ക്രിയേറ്റിവ് ഡയറക്ടർ. ഡോക്ടർമാരായ സിജു രവീന്ദ്രനാഥും സുമേഷ് ടി പിയും ഈ പ്രോഗ്രാമിന്റെ സയന്റിഫിക്ക് റിസർച്ചും കോർഡിനേഷനും നിർവഹിക്കുന്നു.

ഭിന്നശേഷിയുള്ള കുട്ടികൾ മറ്റു കുട്ടികളെ അപേക്ഷിച്ച് ഒരിടത്ത് അടങ്ങി ഒതുങ്ങി ഇരിക്കുവാൻ സാധിക്കാത്തവരാണ്. അങ്ങനെയുള്ള കുട്ടികളുടെ തലച്ചോറിന് ഉദ്ദീപനം നൽകുവാനും കൂടുതൽ ഏകാഗ്രതയും ശ്രദ്ധയും നേടിയെടുക്കുവാനും ഫിംഗർ തെറാപ്പി സഹായകരമാകുമെന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ടതാണ്. ദുൽഖർ സൽമാൻ ഫാമിലിയിലെ അംഗമായ ഇമ്തിയാസ്‌ അബൂബക്കർ വികസിപ്പിച്ചെടുത്ത ഈ ഒരു തെറാപ്പി കേരളത്തിൽ മാത്രം ഒതുക്കിനിർത്താതെ ദേശീയ തലത്തിലേക്കും അന്തർദേശീയ തലത്തിലേക്കും വളർത്തിയെടുക്കുവാനാണ് DQFന്റെ ശ്രമങ്ങൾ. മൂന്ന് വേൾഡ് റെക്കോർഡുകളും ഒരു ഏഷ്യൻ റെക്കോർഡും ഏഴ് നാഷണൽ ലെവൽ റെക്കോർഡുകളും കരസ്ഥമാക്കിയ വ്യക്തിയാണ് ഇമ്തിയാസ്‌ അബൂബക്കർ. DQF പ്രോഗ്രാം കോർഡിനേറ്റേഴ്‌സ്: സുജയ് ജെയിംസ്, വിജിത്‌ വിശ്വനാഥൻ,മീഡിയ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ,പി ആർ ഓ പ്രതീഷ് ശേഖർ എന്നിവരാണ്.

ഈ കമ്മ്യൂണിറ്റിയിൽ സണ്ണി വെയ്ൻ, സാനിയ ഇയ്യപ്പൻ, ബ്ലെസ്ലി, വിനി വിശ്വലാൽ, സോഹൻ സീനുലാൽ, നിത്യ മാമൻ, രാജേഷ് കേശവ്, ബാദുഷ, എന്നിങ്ങനെ നിരവധി പേർ അംഗങ്ങളായിട്ടുണ്ട്. പതിനായിരം കലാകാരന്മാർക്ക് മാത്രമാണ് ഇതിൽ അംഗത്വം നൽകുന്നത്. ഇരുന്നൂറ് വർഷത്തോളമായി അവഗണിക്കപ്പെടുന്ന അയ്യന്തോൾ ദേശത്തെ പുലികളി കലാകാരന്മാർക്ക് കഴിഞ്ഞ ദിവസം ഗോൾഡൻ മെമ്പർഷിപ്പ് നൽകി കമ്മ്യൂണിറ്റിയുടെ ഭാഗമാക്കി തീർത്തിരുന്നു. കൂടാതെ ദുൽഖറിനായി ഒരു ഹാൻഡ് ജെസ്ച്ചറും കമ്മ്യൂണിറ്റി പുറത്തിറക്കിയിരുന്നു. ഇന്ത്യയിൽ ആദ്യമായി ഇത്തരത്തിൽ ഒരു ഹാൻഡ് ജെസ്ച്ചർ സ്വന്തമാക്കുന്ന നടനാണ് ദുൽഖർ സൽമാൻ. ദുൽഖർ സൽമാൻ ഫാമിലിയുടെ ഭാഗമായി കേരളത്തിലെങ്ങും ചിരി സദസ്സുകൾ തുടങ്ങുവാനും തീരുമാനമായിട്ടുണ്ട്. ഇന്റർനെറ്റിന്റെയും ജോലിതിരക്കുകളുടെയും ലോകത്ത് നിന്നും മാറി മനസ്സ് നിറഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള ഒരു വേദിയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് പുറമേ ചാരിറ്റി പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി പ്രാധാന്യം കൊടുക്കുന്നുണ്ട്. കലാപരമായി പെർഫോമൻസ് ചെയ്യുക, ചിരിപ്പിക്കുക എന്നിവയാണ് കമ്മ്യൂണിറ്റിയിൽ അംഗത്വം ലഭിക്കുവാനുള്ള മാനദണ്ഡങ്ങൾ. കലാകാരന്മാർക്ക് മാത്രമാണ് അംഗത്വം നൽകുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago