കഴിഞ്ഞദിവസം ആയിരുന്നു സൈജു കുറുപ്പ് നായകനായി എത്തുന്ന ‘ഉപചാരപൂർവ്വം ഗുണ്ടജയൻ’ എന്ന ചിത്രത്തിലെ പാട്ട് റിലീസ് ചെയ്തത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമായി അജിത് പി വിനോദൻ രചിച്ച ‘ഗുണ്ട ഗുണ്ട ഗുണ്ട ജയൻ’ എന്ന ഗാനമായിരുന്നു റിലീസ് ചെയ്തത്. ശബരീഷ് വർമ്മ, ജയദാസൻ എന്നിവർ ചേർന്നാണ് ഗാനത്തിന് ഈണം പകർന്നത്. ശബരീഷ് വർമ്മ തന്നെയാണ് ഗാനം ആലപിച്ചത്. ഈ ഗാനത്തിന്റെ റീൽസ് ചലഞ്ചുമായി നിർമാതാവ് കൂടിയായ ദുൽഖർ സൽമാൻ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ‘ഗുണ്ട ഗുണ്ട ഗുണ്ട ജയൻ’ എന്ന വരികൾക്കൊപ്പം താളം പിടിക്കുന്ന വീഡിയോ പങ്കുവെച്ചാണ് റീൽസ് ചലഞ്ചിൽ പങ്കാളികളാകാൻ ദുൽഖർ ആരാധകരെ ക്ഷണിച്ചത്. ദുൽഖർ സൽമാന് ഒപ്പം, സണ്ണി വെയ്നും സൈജു കുറുപ്പും വീഡിയോയിൽ ഉണ്ടായിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ രണ്ട് മില്യൺ ആളുകളാണ് ദുൽഖറിന്റെ ഗുണ്ടജയൻ റീൽസ് കണ്ടത്.
‘പെപ്പി ഗുണ്ടജയന്റെ ചുവടുകളോട് സാമ്യമുള്ള ചുവടുകൾ വെക്കൂ, ആവേശകരമായ സമ്മാനങ്ങൾ നേടൂ. ഈ പാട്ടിനൊപ്പം ഒരു റീൽ ചെയ്ത് #GundajayanreelsContest എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കൂ. ഗുണ്ടജയൻ കാണുന്നതിനുള്ള ടിക്കറ്റുകൾ സമ്മാനമായി നേടൂ.’ – എന്ന അടിക്കുറിപ്പോടു കൂടിയായിരുന്നു ദുൽഖർ സൽമാൻ റീൽസ് വീഡിയോ പങ്കുവെച്ചത്. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളും ‘ഉപചാരപൂർവം ഗുണ്ട ജയൻ’ കാണുവാൻ സൗജന്യ ടിക്കറ്റുകളും ലഭിക്കും. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. സോഷ്യൽ മീഡിയയിൽ വൈറലായി തീർന്നിരിക്കുന്ന ‘ഗുണ്ട ജയൻ’ എന്ന ഗാനത്തിന് നിങ്ങളുടേതായ രീതിയിൽ, നിങ്ങളുടെ കൂട്ടുകാർക്ക് ഒപ്പമോ അല്ലെങ്കിൽ കുടുംബാംഗങ്ങൾക്കൊപ്പമോ റീൽസ് ഒരുക്കി സോഷ്യൽ മീഡിയ പേജിലൂടെ പങ്ക് വെക്കുക. #GundajayanReelsContest എന്ന ഹാഷ്ടാഗ് ചേർക്കണം.
ഫെബ്രുവരി 25ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. അരുൺ വൈഗ സംവിധാനം ചെയ്തിരിക്കുന്ന കോമഡി എന്ററൈനെർ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് വർമ്മയാണ്. കുറുപ്പ് എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ദുൽഖർ സൽമാൻ നിർമ്മിച്ച ചിത്രം കൂടിയാണ് ‘ഉപചാരപൂർവ്വം ഗുണ്ടജയൻ’. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പിനൊപ്പം മലയാളത്തിലെ ഒരു വലിയ താരനിര തന്നെ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് ഇതിലെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്. എൽദോ ഐസക് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസും ഇതിലെ മറ്റു ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ബിജിപാലും ആണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…