50 കോടി ക്ലബിൽ ദുൽഖർ സൽമാന്റെ കുറുപ്പ് ; നന്ദി പറയാൻ വാക്കുകളില്ലെന്ന് താരം

പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ് അമ്പതു കോടി ക്ലബിൽ. നവംബർ 12ന് റിലീസ് ചെയ്ത ചിത്രം അഞ്ചു ദിവസം കൊണ്ടാണ് 50 കോടി ക്ലബിൽ ഇടം പിടിച്ചത്. അവധി ദിവസങ്ങൾ അല്ലാതിരുന്നിട്ട് കൂടി ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ വൻ തിരക്കാണ് കഴിഞ്ഞദിവസങ്ങളിൽ അനുഭവപ്പെട്ടത്. റിലീസ് ചെയ്ത ആദ്യദിവസം തന്നെ കളക്ഷൻ റെക്കോർഡുകൾ കുറുപ് തകർത്തിരുന്നു. ലൂസിഫർ ഉൾപ്പെടെയുള്ള ചിത്രങ്ങളെ പിന്നിലാക്കിയാണ് ഒന്നാമത്തെ ദിവസത്തെ കളക്ഷനിൽ റെക്കോർഡ് ഇട്ടത്. ദുൽഖർ സൽമാൻ തന്നെയാണ് ചിത്രം അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച വാർത്ത പുറത്തു വിട്ടത്. ചിത്രം അമ്പതു കോടി ക്ലബിൽ കടന്നതിന്റെ സന്തോഷം ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ കൂടിയാണ് പുറത്തുവിട്ടത്.

ചിത്രം അമ്പതുകോടി ക്ലബിൽ എത്തിയെന്ന വാർത്ത ഉൾക്കൊള്ളാൻ തനിക്ക് കഴിയുന്നില്ലെന്ന് ദുൽഖർ കുറിച്ചു. ഉറക്കമില്ലാത്ത രാത്രികളുടെയും അനിശ്ചിതത്വത്തിന്റെയും സ്വയം സംശയത്തിന്റെയും എണ്ണമറ്റ നിമിഷങ്ങളുടെയും അജ്ഞാതമേഖലകളിലൂടെ കടന്നു പോയതിന്റെ സമ്മർദ്ദത്തിന്റെയും എല്ലാം ഫലം കണ്ടെന്ന് ദുൽഖർ സോഷ്യൽമീഡിയയിൽ കുറിച്ചു. ‘സിനിമയ്ക്ക് ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകാനും നിങ്ങൾക്കെല്ലാവർക്കും ഇത് ഇഷ്ടപ്പെടണമെന്ന് പ്രാർത്ഥിക്കാനും ഞങ്ങൾ ആഗ്രഹിച്ചു. നിങ്ങളോടെല്ലാം എനിക്കുള്ള നന്ദി എങ്ങനെ വാക്കുകളിൽ വിവരിക്കണമെന്ന് എനിക്കറിയില്ല.’ – ദുൽഖർ കുറിച്ചു. ‘ഞങ്ങളെ തുറന്ന കൈകളോടെ സ്വീകരിച്ചതിന് നന്ദി. തിയറ്ററുകളിൽ തിരിച്ചെത്തിയതിന് നന്ദി. ഞങ്ങൾക്ക് ഇത്രയും സ്നേഹം തന്നതിന് നന്ദി. ഇത് എന്റേയോ എന്റെ ടീമിന്റെയോ ജയം മാത്രമല്ല. ഇത് എല്ലാവരുടെയും വിജയമാണ്. ഇനിയും കൂടുതൽ സിനിമകൾ തിയറ്ററുകളിൽ എത്തിക്കാം. നമുക്ക് സാധാരണ നിലയിലേക്ക് മടങ്ങാം. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങൾ ഓരോരുത്തർക്കും ഒരുപാട് സ്നേഹവും നന്ദിയും അയയ്ക്കുന്നു.’ – ദുൽഖർ മനസുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.

കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി തീർന്നിരിക്കുകയാണ് കുറുപ്പ്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി ആർ ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ & എസ്‌തെറ്റിക്‌ കുഞ്ഞമ്മ.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 day ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago