കഴിഞ്ഞദിവസമായിരുന്നു ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം കുറുപ്പിന്റെ ട്രയിലർ റിലീസ് ചെയ്തത്. പതിവുകൾക്ക് വിപരീതമായി മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലും ട്രയിലറിന്റെ ലിങ്ക് ഷെയർ ചെയ്തിരുന്നു. ദുൽഖർ സിനിമയിൽ വന്ന് ഇത്രയും കാലമായിട്ടും ദുൽഖറിനു വേണ്ടി ഒരു പോസ്റ്റ് പോലും പിതാവായ നടൻ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ കുറുപ്പിന്റെ ട്രയിലർ മമ്മൂട്ടി റിലീസ് ചെയ്തപ്പോൾ ആരാധകർ ഒരു നിമിഷം സംശയിച്ചു. പിന്നെ, സംശയങ്ങളെല്ലാം അണപൊട്ടി ട്രോൾ മഴയായി. കമന്റ് ബോക്സിൽ ഇക്കാര്യം ആരാധകർ പരസ്യമായി ചോദിക്കുകയും ചെയ്തു,ട്രയിലർ മമ്മൂട്ടി ഷെയർ ചെയ്തത് മാത്രമല്ല പോസ്റ്റിന് കമന്റ് ബോക്സിൽ ദുൽഖർ സ്നേഹപ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതെല്ലാം ആരാധകർ ഏറ്റെടുത്തു. ‘അമ്പട കള്ളാ, സണ്ണിക്കുട്ടാ’ എന്ന് സ്നേഹത്തോടെ വിളിച്ച ആരാധകർ ‘ഇക്ക ഈ സൈസ് എടുക്കാത്തതാണല്ലോ’ എന്ന സംശയം ന്യായമായും പ്രകടിപ്പിച്ചു.
‘ഒരു ഫോണിൽ നിന്ന് പോസ്റ്റ് ഇട്ടിട്ട് മറ്റേ ഫോണിൽ കൂടെ ഒന്നുമറിയാത്ത പോലുള്ള കമന്റ്. ഉഫ്ഫ്ഫ് കുറുപ്പിന്റെ അതെ ബ്രില്യൻസ്’, ‘മമ്മൂക്കയുടെ ഫോൺ എടുത്തു പോസ്റ്റ് ഇട്ടതും പോരാ സ്വന്തം അക്കൗണ്ടിൽ വന്ന് അതിന് റിപ്ലൈയും’, ‘സത്യം പറ ദുൽഖർ, നിങ്ങൾ തന്നെ എഴുതി ഇട്ട പോസ്റ്റിനു നിങൾ തന്നെ കമന്റ് ഇട്ടത് അല്ലേ?’, ‘ലോഗൗട്ട് ചെയ്യാത്ത ഫോണിൽ കേറി ചെറുതായിട്ടു ഒന്ന് പണിഞ്ഞു’, ‘വാപ്പച്ചി അറിയാതെ വാപ്പച്ചിയുടെ പേജിൽ കയറി ലിങ്ക് ഷെയർ ചെയ്താൽ മനസിലാകില്ലന്നു വിചാരിച്ചോ മിസ്റ്റർ കുഞ്ഞിക്കാ.’, ‘ചരിത്രത്തിൽ ആദ്യമായി ദുൽഖറിന്റെ പടം പ്രമോട്ട് ചെയ്ത് മമ്മൂക്ക’, ‘വേറെ ഒന്നും അല്ല, DQ തന്നെ ഇക്കയുടെ പേജിൽ നിന്നും ഇട്ടത് ആണ്’, ഇങ്ങനെ ആയിരുന്നു മമ്മൂട്ടി ഷെയർ ചെയ്ത കുറുപ് ട്രയിലറിന് കമന്റുകൾ വന്നത്. എന്നാൽ, ഈ വന്ന ട്രോളുകളും കമന്റുകളെല്ലാം സത്യം ആയിരുന്നെന്ന് വ്യക്തമാക്കുകയാണ് ദുൽഖർ സൽമാൻ.
സംഭവത്തെക്കുറിച്ച് ദുൽഖർ പറഞ്ഞത് ഇങ്ങനെ, ‘സാധാരണ ഒരു സിനിമയുടെ പ്രമോഷന് വേണ്ടിയും ആരോടും ഒന്നും പറയാറില്ല. പക്ഷേ, ഇത് ഇത്ര വലിയ ഒരു സിനിമ ആയതുകൊണ്ടും കോവിഡ് പോലൊരു പ്രതിസന്ധി മുന്നിലുള്ളത് കൊണ്ടും ഞാൻ തന്നെ പലരോടും അപേക്ഷിച്ചു. വീട്ടിലും പറഞ്ഞു. എനിക്കു വേണ്ടി ഈ പടമെങ്കിലും ഷെയർ ചെയ്യൂ, പ്ലീസ് എന്ന്. പിന്നെ ഞാൻ ഫോണെടുക്കുകയാണെന്ന് പറഞ്ഞു. എന്നിട്ട് ഞാൻ തന്നെ ഷെയർ ചെയ്തതാണ്’ – മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ദുൽഖർ ചിരിയോടെ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…