മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വം 115 കോടി നേടിയതിന് പിന്നാലെ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പും. ചിത്രത്തിന്റെ ആഗോള ബിസിനസ് 112 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രത്തിന്റെ ആഗോള ബിസിനസ് 112 കോടിയാണെന്ന് അറിയിച്ചത്.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം തീയറ്ററുകളിലെത്തിയവയില്‍ വന്‍ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു ഭീഷ്ണപര്‍വ്വം. ചിത്രം വളരെ വേഗത്തില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. തൊട്ടുപിന്നാലെ ചിത്രം 115 കോടി നേടിയെന്ന പ്രഖ്യാപനവുമെത്തി. കൊവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത് ‘ഭീഷ്മപര്‍വം’ ആണ്. മികച്ച പ്രതികരണമാണ് ഭീഷ്മയ്ക്ക് തുടക്കം മുതലേ ആഗോളതലത്തില്‍ നിന്നടക്കം ലഭിച്ചിരുന്നത്.
2021 അവസാനമായിരുന്നു കുറുപ്പ് പ്രദര്‍ശനത്തിനെത്തിയത്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ കഥ പറഞ്ഞ ചിത്രം 112 കോടിയ്ക്കപ്പുറം മെഗാ ബ്ലോക്ക് ബസ്റ്റര്‍ എന്ന ഖ്യാതി കൂടി നേടിയിട്ടുണ്ട്. ഒപ്പം ‘കുറുപ്പി’ന്റെ സംപ്രേഷണാവകാശം സീ കമ്പിനിയ്ക്ക് നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. വന്‍ തുടയ്ക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനാവകാശം സീ കമ്പനിക്ക് നല്‍കിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…