പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ പുതിയ ചിത്രം ‘കുറുപ്’ തിയറ്ററിൽ മുന്നേറുകയാണ്. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ്. അതേസമയം, ചിത്രത്തിലെ ഒരു പ്രധാന സസ്പെൻസ് പുറത്തു വിട്ടിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആ സസ്പെൻസ് ചിത്രത്തിന്റെ നിർമാതാവും പ്രധാന നടനുമായ ദുൽഖർ പുറത്തു വിട്ടിരിക്കുന്നത്. കാമിയോകളുടെ മാതാവ് എന്നാണ് ടോവിനോയെ ദുൽഖർ സൽമാൻ വിശേഷിപ്പിച്ചിരിക്കുന്നത്. ‘ഒരു സിംഗിൾ പ്രൊമോയിലോ പോസ്റ്ററിലോ നിങ്ങളുടെ പേര് ഞങ്ങൾ പരാമർശിച്ചില്ല, നിങ്ങളെ ഒരു വലിയ സർപ്രൈസ് ആക്കി ഞങ്ങൾക്ക് വേണമായിരുന്നു’ – ടോവിനോയെക്കുറിച്ച് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
കുറുപിൽ ടോവിനോ തോമസ് ചെയ്ത വേഷത്തെക്കുറിച്ച് ദുൽഖർ സൽമാൻ കുറിച്ചത് ഇങ്ങനെ, ‘എല്ലാ കാമിയോകളുടെയും അമ്മയാണ് ടോവിനോ തോമസ്. നമ്മുടെ ഏറ്റവും വലിയ താരങ്ങളിൽ/ പ്രതിഭകളിൽ ഒരാൾ ചാർലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സംവിധായകനോട് പറയുമ്പോൾ അത് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത തരത്തിലുള്ള സന്തോഷമാണ് നൽകുന്നത്. നമ്മുടേത് ഒരു ചെറിയ ഇൻഡസ്ട്രി ആണെങ്കിലും നമ്മൾ ഒരുമിച്ചു ചേരുമ്പോഴും പരസ്പരം പിന്തുണയ്ക്കുമ്പോഴും നമ്മൾ ഒരു ശക്തിയായി മാറുന്നു. ടോവി, കുറിപിലെ പരമാനനന്ദം നിങ്ങൾ ആയിരുന്നു. നിങ്ങൾ നിങ്ങളുടെ വേഷം ചെയ്ത രീതി, അതിൽ നിഷ്കളങ്കതയും പ്രതീക്ഷയും പരാധീനതയും ഉണ്ടായിരുന്നു. നിങ്ങളെ തിരിച്ചറിയാൻ പല കാഴ്ചക്കാർക്കും വീണ്ടുമൊന്നും കൂടി നോക്കേണ്ടതായി വന്നു. നിങ്ങളെ ഞങ്ങളുടെ ഏറ്റവും വലിയ സർപ്രൈസ് ആയി നിലനിർത്താൻ ഞങ്ങൾ ആഗ്രഹിച്ചതിനാൽ ഒരു പ്രൊമോയിലോ പോസ്റ്ററിലോ ഞങ്ങൾ നിങ്ങളെ പരാമർശിച്ചിട്ടില്ല. അതിലെല്ലാം നിങ്ങൾ വളരെ മാന്യനായിരുന്നു. ഇതിനെല്ലാത്തിനും എന്നാണോ കണ്ടുമുട്ടിയത് ആ കാലം മുതൽ ഒരു സുഹൃത്തായിരിക്കുന്നതിനും. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നന്ദി പറയുന്നു. വേഫെറർ ഫിലിംസിന്റെ ഭാഗമായതിന് നന്ദി. ഞങ്ങൾ എല്ലാവരും നിങ്ങൾക്കായി എപ്പോഴുമുണ്ട്. മിന്നൽ, മിന്നൽ പോലെ ഇടിമുഴക്കമാകട്ടെ. എപ്പോഴും സ്നേഹം’. #whatastar #whatanactor #whatacameo #whataguy #onlylove #Family #OurOwn #കുറുപ്പ് എന്നീ ഹാഷ് ടാഗുകൾക്ക് ഒപ്പമാണ് ടോവിനോയ്ക്ക് നന്ദി പറഞ്ഞുള്ള കുറിപ്പ് ദുൽഖർ പങ്കുവെച്ചത്.
ആദ്യദിന കളക്ഷനിൽ മലയാള സിനിമയിൽ റെക്കോഡിട്ട് ആയിരുന്നു കുറുപിന്റെ മുന്നേറ്റം. നവംബർ 12ന് കേരളത്തിൽ 505 സ്ക്രീനിലായാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യദിവസം തന്നെ 2600ലേറെ ഷോകൾ ആയിരുന്നു നടത്തിയത്. കേരളത്തില്‍ മാത്രം ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷന്‍ ആറ് കോടി മുപ്പത് ലക്ഷം രൂപയാണെന്ന് വേഫയര്‍ പ്രൊഡക്ഷന്‍സിന്റെ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ ജയശങ്കര്‍ ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിനോട് പറഞ്ഞത്. ലൂസിഫര്‍ സിനിമയുടെ ഫസ്റ്റ് ഡേ ഗ്രോസ് കളക്ഷനെ പിന്നിലാക്കി ആയിരുന്നു കുറുപ്പിന്റെ നേട്ടം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…