മലയാളികളുടെ പ്രിയനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ തമിഴ്, ഹിന്ദി, തെലുങ്കു പ്രേക്ഷകരുടേയും പ്രിയതാരമാണ്. മലയാളത്തില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ സല്യൂട്ട്, തമിഴില്‍ ബ്രിന്ദ മാസ്റ്റര്‍ ഒരുക്കിയ ഹേ സിനാമിക, ഹിന്ദിയില്‍ ആര്‍ ബാല്‍കി ഒരുക്കിയ ചുപ്, തെലുങ്കില്‍ പേരിടാത്ത റൊമാന്റിക് ചിത്രം എന്നിവയാണ് ദുല്‍ഖറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്. ആരാധകരെ ആവേശത്തിലാക്കി മറ്റൊരു വമ്പന്‍ വാര്‍ത്തയാണ് പുറത്തു വരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ വെബ് സീരിസിലും അരങ്ങേറ്റം കുറിക്കുകയാണ് എന്ന വാര്‍ത്തയാണത്. നെറ്റ്ഫ്‌ലിക്‌സിലാണ് ഈ വെബ് സീരിസ് വരിക എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേ സമയം ആമസോണ്‍ പ്രൈമിലെ സൂപ്പര്‍ ഹിറ്റ് വെബ് സീരിസ് ആയ ഫാമിലി മാന്‍ ഒരുക്കിയ രാജ്- ഡി കെ ടീം ആണ് ഈ വെബ് സീരിസ് ഒരുക്കുന്നത്. സീരിസിന്റെ ചിത്രീകരണം നിലവില്‍ ഡെറാഡൂണില്‍ പുരോഗമിക്കുകയാണ്. മാര്‍ച്ച് അവസാനത്തോടെ സീരിസിന്റെ ചിത്രീകരണം പൂര്‍ത്തിയായേക്കും.
ബോളിവുഡ് താരങ്ങളായ രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ് എന്നിവരും ഇതില്‍ അഭിനയിക്കുന്നുണ്ട്. കോമഡി ത്രില്ലറാണ് സീരീസ്. നേരത്തെ പ്രശസ്ത നടനായ ദില്‍ജിത്ത് ദോസാഞ്ചിനെയായിരുന്നു ഈ സീരിസില്‍ ദുല്‍ഖര്‍ ചെയ്യുന്ന വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ ദില്‍ജിത് ഡേറ്റ് ക്ലാഷുകള്‍ കാരണം പിന്മാറിയപ്പോള്‍ ദുല്‍ഖറിന് നറുക്ക് വീഴുകയായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…