സിഗരറ്റ് വലിച്ച് നടി ദുർഗാകൃഷ്ണ; സടകുടഞ്ഞ് എഴുന്നേറ്റ് സദാചാരക്കാർ..! വൈറലായി ഫോട്ടോഷൂട്ട്

വിടർന്ന കണ്ണുകളും ശാലീനത്വം തുളുമ്പുന്ന അഴകുമായി സിനിമയിലേക്കെത്തിയ ദുർഗ കൃഷ്‌ണ എന്ന നായികയെ വളരെ പെട്ടെന്നാണ് മലയാളികൾ ഏറ്റെടുത്തത്. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. എം പ്രദീപ് നായര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകന്‍. നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ ദുര്‍ഗ അഭിനയിച്ചത്. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ദുർഗ്ഗയുടെ പുതിയ ചിത്രം കുടുക്കാണ്. മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം റാമിലും ദുർഗ ലാലേട്ടനൊപ്പം അഭിനയിക്കുന്നുണ്ട്.

താരം പങ്ക് വെച്ച ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സിഗരറ്റ് വലിച്ചുകൊണ്ടാണ് നടി ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. റിബൽ എന്ന് കുറിച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത് ആദം പള്ളിലാണ്. അനൂപ് ചാക്കോയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സിഗരറ്റ് വലിക്കുന്ന ഫോട്ടോയും പോസുമെല്ലാം കണ്ടതോടെ സദാചാരക്കാർ സട കുടഞ്ഞെഴുന്നേറ്റിരിക്കുകയാണ്.

താരത്തിന്റെ വിവാഹം ഏപ്രിൽ 5നാണ് നടന്നത്. ഒരു പ്രമുഖ നിർമ്മാതാവും വലിയൊരു ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് വരന്‍. നീണ്ട നാളത്തെ ദിവ്യമായ പ്രണയമാണ് വിവാഹത്തിലേക്ക് എത്തി ചേർന്നത്. അതിന് മുൻപ് കുറെ പ്രാവിശ്യം തന്റെ പ്രിയതമനെപ്പറ്റി വാചാലയായിരുന്നു. അതെ പോലെ തന്നെ പ്രണയത്തെ പറ്റിയും നടി മനസ്സ് തുറന്ന് പറഞ്ഞിരുന്നു.

കൃഷ്ണ ശങ്കര്‍ നായകനാകുന്ന കുടുക്ക് 2025 എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ദുര്‍ഗ കൃഷ്ണയെ ലിപ്‌ലോക്ക് ചെയ്യുന്ന സീന്‍ ഉണ്ടായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ സീനിൽ അഭിനയിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ദുർഗ തന്നെ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. കുടുക്കിലെ ആ പാട്ട് പ്രമോട്ട് ചെയ്യാന്‍ തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് ഭര്‍ത്താവ് അര്‍ജുന്‍ ആയിരുന്നെന്നും ലിപ് ലോക്ക് രംഗമൊന്നും അര്‍ജുനെ സംബന്ധിച്ച് പ്രശ്‌നമുള്ള കാര്യമായിരുന്നില്ലെന്നുമാണ് ദുർഗ വെളിപ്പെടുത്തിയത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago