സിനിമാപ്രേഷകരുടെ ഏറ്റവും പ്രിയങ്കരിയായ യുവ നടിയാണ് ദുർഗ്ഗ കൃഷ്ണൻ. താരത്തിന്റെ വിവാഹം ഈ മാസം ഏപ്രിൽ 5നാണ് നടന്നത്. ഒരു പ്രമുഖ നിർമ്മാതാവും വലിയൊരു ബിസിനസുകാരനുമായ അര്ജുന് രവീന്ദ്രനാണ് വരന്. നീണ്ട നാളത്തെ ദിവ്യമായ പ്രണയമാണ് വിവാഹത്തിലേക്ക് എത്തി ചേർന്നത്. അതിന് മുൻപ് കുറെ പ്രാവിശ്യം തന്റെ പ്രിയതമനെപ്പറ്റി വാചാലയായിരുന്നു. അതെ പോലെ തന്നെ പ്രണയത്തെ പറ്റിയും നടി മനസ്സ് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോളിതാ വിവാഹ റിസപ്ഷൻ ഫോട്ടോസും പുറത്തിറങ്ങിയിരിക്കുകയാണ്.
View this post on Instagram
കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹ റിസപ്ഷന് സിനിമാലോകത്തിലെ സുഹൃത്തുക്കൾക്കായി ഒരുക്കിയ വിരുന്നിൽ ജയസൂര്യ, ബിലഹരി, കൃഷ്ണ ശങ്കർ, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു. വിമാനം, പ്രേതം 2 തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് ദുർഗ കൃഷ്ണ.
View this post on Instagram
തമിഴ് ബ്രൈഡൽ ലുക്കിൽ ചുവപ്പ് കാഞ്ചീപുറിയും ബ്ലൗസും, ബ്ലൗസിൻറെ പിന്നിൽ മയിലിനെ തുന്നിച്ചേർത്തിരിക്കുന്നതാണു നടി ദുർഗ കൃഷ്ണ നവവധുവായി എത്തിയ സ്റ്റൈൽ. പാരമ്പര്യത്തനിമയുള്ള ആന്റിക് ആഭരണങ്ങൾ കൂടി ചേർന്നതോടെ നവവധുവായി താരം തിളങ്ങി. പാരിസ് ഡീ ബുട്ടീക് ആണ് ദുർഗയുടെ വിവാഹവസ്ത്രം ഡിസൈൻ ചെയ്തതു.