പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ വിമാനം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദുര്‍ഗ കൃഷ്ണ. പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും ദുര്‍ഗ അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് താരം യുവ നടിമാരുടെ ലിസ്റ്റില്‍ ഇടം നേടി കഴിഞ്ഞിരിക്കുകയാണ്. വൃത്തം, റാം, കിങ്ഫിഷ് തുടങ്ങിയ ചിത്രങ്ങളിലും ഇപ്പോള്‍ ദുര്‍ഗ അഭിനയിക്കുന്നുണ്ട്. കേരള കൗമുദിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ താരം ഇപ്പോള്‍ മനസ്സ് തുറക്കുകയാണ്. നായികമാരുടെ അവസ്ഥ പണ്ടത്തെപ്പോലെ അല്ല എന്നാണ് ദുര്‍ഗ തുറന്ന് പറയുന്നത്. പുതിയ നായികമാര്‍ക്ക് ആണ് ഇപ്പോള്‍ പരിഗണന. ഒരുപാട് വര്‍ഷം നില്‍ക്കാത്ത അവര്‍ പെട്ടെന്ന് ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താകും. കുറച്ചധികം സിനിമകള്‍ വന്നു ചേര്‍ന്നാല്‍ അവര്‍ ഡിമാന്‍ഡുകള്‍ മുന്നോട്ട് വയ്ക്കും. അപ്പോഴേക്കും അടുത്ത നായിക ഇന്‍ഡസ്ട്രിയില്‍ വന്നിട്ടുണ്ടാകും. നായികമാര്‍ ഡിമാന്‍ഡ് ചെയ്തിട്ടുണ്ടെങ്കില്‍ ആ നായികയെ വേണ്ട മറ്റൊരു നായികയെ കാസ്റ്റ് ചെയ്യാം എന്ന തീരുമാനമാണ് പലര്‍ക്കും . അങ്ങനെ ചെയ്യുന്നത് ചില പ്രോജക്ടുകളില്‍ താന്‍ കണ്ടിട്ടുണ്ട്.
പക്ഷേ നടന്മാരുടെ കാര്യം നേരെ മറിച്ചാണ് , ഒരു നടന്‍ അല്ലെങ്കില്‍ മറ്റൊരു നടന്‍ നിര്‍ബന്ധം ആയിരിക്കും. പക്ഷെ നായികമാരുടെ കാര്യത്തില്‍ നിര്‍ബന്ധം കാണിക്കാറില്ല. ഒരുപാട് പേര്‍ വന്നു കൊണ്ടിരിക്കുന്നത് ആണ് ഇതിന് കാരണം. വളരെ ശ്രദ്ധിച്ച് കൈ കാര്യം ചെയ്തില്ലെങ്കില്‍ നമ്മുടെ വേഷം അപ്പോള്‍ നഷ്ടപ്പെടും.നായികമാര്‍ മാത്രമല്ല സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വരെ ഇത് ഫേസ് ചെയ്യാറുണ്ട്. തന്റെ ആദ്യ ചിത്രത്തില്‍ മറ്റൊരു നായികയായിരുന്നു ആദ്യം തീരുമാനിച്ചത് അവരുടെ ഡേറ്റും പ്രതിഫലവും എല്ലാം പ്രശ്‌നമായി വന്നതിനെ തുടര്‍ന്നാണ് തന്നെ ഇതിലേക്ക് തീരുമാനിച്ചത് , മാത്രമല്ല കമ്മിറ്റ് ചെയ്ത ശേഷം വേണ്ടിയിരുന്നില്ലെന്ന് തോന്നിയ സിനിമകളുമുണ്ട് എന്നും താരം കൂട്ടിചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…