Categories: BollywoodNews

12 വർഷമായി ദീപിക മനസ്സിലുണ്ട്; വെളിപ്പെടുത്തലുമായി ഡ്വെയ്ൻ ബ്രാവോ..!

ദീപിക പദുക്കോൺ എന്നും പ്രേക്ഷകരുടെ സ്വപ്നനായികയാണ്. ബോളിവുഡിൽ മാത്രമല്ല അങ്ങ് ഹോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ച ദീപിക പാപ്പരാസികൾക്ക് പ്രിയപ്പെട്ട ഒരു സെലിബ്രിറ്റി കൂടിയാണ്. ഇപ്പോഴിതാ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരവും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ അംഗവുമായ ഡ്വെയ്ൻ ബ്രാവോ ദീപികയെ കുറിച്ച് നടത്തിയിരിക്കുന്ന വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. സഹതാരമായ ഹർഭജനോടാണ് ബ്രാവോ ഇത് വെളിപ്പെടുത്തിയത്. ഹർഭജൻ നടത്തുന്ന ഒരു വെബ്ഷോയിലാണ് 12 വർഷം മുൻപ് ദീപികയെ കണ്ടതും അന്ന് മുതൽ ഒരു ആകർഷണം തോന്നിയതുമെല്ലാം ബ്രാവോ തുറന്നു പറഞ്ഞത്. അന്ന് തൊട്ട് ദീപികയോട് ഒരു പ്രത്യേക ഇഷ്ടമാണെന്നും ബ്രാവോ വെളിപ്പെടുത്തി. എന്തുകൊണ്ട് വെസ്റ്റ് ഇൻഡീസിൽ ഒരു ദീപികയെ കണ്ടെത്തിയില്ല എന്ന ഹർഭജന്റെ ചോദ്യത്തിന് ‘ദീപികയെ പോലെ ദീപിക മാത്രമേ ഉള്ളൂ’ എന്നായിരുന്നു ഈ ലോകോത്തര ഓൾറൗണ്ടറുടെ ഉത്തരം. ദീപികയും രൺവീറും തമ്മിലുള്ള പ്രണയം ബോളിവുഡ് ആഘോഷിക്കുന്നതിനിടയിലാണ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago