കണ്ണൂര്‍ ആര്‍ ടി ഒ ഓഫീസില്‍ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തതിന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് പിന്നാലെ ആരാധകരേയും പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍ടി ഓഫീസില്‍ തടിച്ചുകൂടി സംഘര്‍ഷത്തിന് ശ്രമിച്ചവരാണ് പിടിയിലായത്. നെപ്പോളിയന്‍ എന്ന മോഡിഫൈ ചെയ്ത വാന്‍ കണ്ണൂര്‍ ആര്‍ടിഒ പിടിച്ചെടുത്തതായും ഓഗസ്റ്റ് 9ന് ആര്‍ടി ഓഫീസില്‍ എത്തുമെന്നും എബിനും ലിബിനും യൂട്യൂബിലൂടെ അറിയിച്ചിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി നിരവധി പേര്‍ കണ്ണൂര്‍ ആര്‍ ടി ഓഫീസിലെത്തുകയായിരുന്നു.
കുട്ടികളടക്കമുള്ളവര്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും വീഡിയോ ചിത്രീകരിച്ചെന്നും പരാതിയുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിനുള്ളില്‍ ഉദ്യോഗസ്ഥരുമായി എബിനും ലിബിനും തര്‍ക്കം തുടങ്ങിയതിന് പിന്നാലെയാണ് ബഹളമായി മാറിയത്. മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ അതിക്രമം നടത്തുന്നുവെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വാന്‍ ഇരുവരേയും കൊണ്ട് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ എത്തിയതോടെ ഇ ബുള്‍ജെറ്റ് ആരാധകര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ റോഡില്‍ തടിച്ചുകൂടി. ഇവരെ പൊലീസ് ഇടപെട്ടാണ് പിരിച്ചുവിട്ടത്. പൊലീസിനെതിരെ കലാപാഹ്വാനം ചെയ്തുവെന്നും നിയമവിരുദ്ധമായി സംഘടിച്ചുവെന്നും കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്നും കാണിച്ചാണ് 17 പേരെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
അതേ സമയം മുപ്പത് ലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള മറ്റൊരു ട്രാവലര്‍ വ്ലോഗറായ മല്ലു ട്രാവലര്‍ കണ്ണൂരില്‍ എമര്‍ജന്‍സി സിറ്റ്വേഷനെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും വിവാദമായിട്ടുണ്ട്. മല്ലു ട്രാവലര്‍ ഉത്തരേന്ത്യന്‍ യാത്ര അവസാനിപ്പിച്ച് കേരളത്തിലേക്ക് തിരിക്കുകയാണെന്നും ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ അറിയിച്ചിരുന്നു. പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും വെബ്സൈറ്റ് ഹാക്ക് ചെയ്യണം,കേരളം കത്തിക്കും, തുടങ്ങിയ ആഹ്വാനങ്ങള്‍ക്ക് പിന്നിലുള്ളവരെ നിരീക്ഷിച്ചു വരുകയാണെന്നും സൈബര്‍ പൊലീസ് ടീം പറഞ്ഞു. ഇതിന് പിന്നിലുള്ളവര്‍ക്കെതിരെയും നടപടിയുണ്ടാകും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…