‘കുടുക്കിയതിന് പിന്നില്‍ വന്‍പ്ലാനിങ്, കോടതിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്, സത്യം ജയിക്കും’; ഇ ബുള്‍ജെറ്റ്

തങ്ങളെ പൊലീസ് മനപ്പൂര്‍വ്വം കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍. ചില വിഷയങ്ങളില്‍ പ്രതികരിച്ചത് കൊണ്ടാണിതെന്നും അവര്‍ പറയുന്നു. സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വിഡിയോയിലാണ് ആരോപണവുമായി ഇവര്‍ രംഗത്തെത്തിയത്. ചിലരുടെ അജണ്ടയാണ് നടപ്പാക്കുന്നതെന്നും തങ്ങളെ ചവിട്ടി താഴ്ത്താനുള്ള ശ്രമമാണെന്നും ഇരുവരും പറയുന്നു.

‘കുടുക്കിയതിന് പിന്നില്‍ വന്‍പ്ലാനിങ്ങാണ്. ഞങ്ങളുടെ അറിവില്ലായ്മ മുതലാക്കി ഞങ്ങളെ കുടുക്കി. വികാരപരമായി പ്രതികരിച്ചുപോയി. അതില്‍ പിടിച്ചാണ് അവര്‍ ഞങ്ങളെ കുടുക്കിയത്. ഞങ്ങളെ ചിലര്‍ ഭയക്കുന്നു എന്നതിന്റെ തെളിവാണിത്. അസമില്‍ കുടുങ്ങിയ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഞങ്ങള്‍ ഇടപെട്ടിരുന്നു. അവിടെ നിന്നുള്ള കഞ്ചാവ്, ആയുധക്കടത്ത് എന്നിവയിലും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ചിലര്‍ ഞങ്ങള്‍ക്ക് എതിരെ തിരിഞ്ഞത്. ഇപ്പോള്‍ ഞങ്ങളെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു.

 

അവര്‍ കുഴിച്ച കുഴിയില്‍ ഞങ്ങള്‍ പോയി വീണു. പാറി നടന്ന കിളിയെ കൂട്ടില്‍ അടച്ചു. പല വിധത്തിലും വേട്ടയാടല്‍ തുടരുകയാണ്. വാടക വീട് പോലും ഒഴിയേണ്ട അവസ്ഥയാണ്. ഇനിയും ഉപദ്രവിച്ചാല്‍ ഞങ്ങളും തുണിഞ്ഞിറങ്ങും. വിവരാവകാശ നിയമമുണ്ട്. എല്ലാം ഞങ്ങള്‍ പുറത്തുകാെണ്ടുവരും. 18 ലക്ഷത്തോളം ആളുകള്‍ ഞങ്ങളെ സ്‌നേഹിക്കുന്നു. അവര്‍ ഓരോ ചോദ്യം വച്ച് ചോദിച്ചാല്‍ മതിയാകും. കോടതിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. സത്യം ജയിക്കും.’ സഹോദരങ്ങള്‍ വിഡിയോയില്‍ പറയുന്നു. പൊലീസിനെയും മാധ്യമപ്രവര്‍ത്തകരെയും ഇവര്‍ രൂക്ഷമായി വിഡിയോയില്‍ വിമര്‍ശിക്കുന്നുണ്ട്. വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago