Categories: MalayalamNews

ഞങ്ങളെ വാടകവീട്ടിൽ നിന്നും ഇറക്കിവിട്ടു ഗയ്‌സ്..! പരാതിയുമായി ഇ ബുൾ ജെറ്റ് സഹോദരന്മാർ

വിവാദങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെ പുതിയ പരാതിയുമായി ഇ ബുൾജെറ്റ് സഹോദരന്മാരായ ലിബിനും എബിനും. വാടക വീട്ടില്‍ നിന്ന് ഉടമസ്ഥൻ ഇറക്കിവിട്ടെന്നാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ പരാതി. ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്ക് ശേഷം പുതിയ വീടുകിട്ടിയെന്നും അവര്‍ പുതിയതായി പുറത്തിറത്തിയ യൂ ട്യൂബ് വീഡിയോയില്‍ പറഞ്ഞു. വിവാദങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ഉടമ ആവശ്യപ്പെട്ടു. പുതിയ വീടിനായി ഏറെ അലഞ്ഞു. പലരും തങ്ങള്‍ക്ക് വീടുതരാന്‍ മടിച്ചു. ആദ്യം വീട് തരാമെന്ന് ഏറ്റവര്‍ വൈകുന്നേരമാകുമ്പോഴേക്കും പിന്മാറി. ചിലര്‍ വീട് ലഭിക്കുന്നത് മുടക്കി. ഇതിനെല്ലാം കേരള പൊലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

കരാര്‍ കാലാവധി കഴിയുന്നതിന് മുമ്പാണ് ഇറക്കിവിട്ടത്. അതുകൊണ്ടുതന്നെ വീട്ടിലെ സാധനങ്ങള്‍ എല്ലാം അതേപടി ഇരിക്കുന്നുവെന്ന് മുദ്രപത്രത്തിലെഴുതി ഒപ്പിട്ട ശേഷം മാത്രമേ വീട്ടില്‍ നിന്നിറങ്ങൂവെന്നും ഇവര്‍ പറയുന്നു. വീട്ടില്‍ വന്ന് കയറിയ അന്ന് മുതല്‍ നിര്‍ഭാഗ്യം പിന്തുടരുകയാണ്. ഈ വീട്ടില്‍ താമസം തുടങ്ങിയ ശേഷമാണ് ഇത്രയും പ്രശ്‌നങ്ങളുണ്ടായച്. ഈ വീട് അശുഭ ലക്ഷണമാണെന്നും ഐശ്വര്യമില്ലാത്ത വീടാണെന്നും ഇവര്‍ പറഞ്ഞു. വീട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് സാധനങ്ങള്‍ കയറ്റി അയക്കുകയാണെന്നും ഇവര്‍ പറയുന്നു. ഇവര്‍ വളര്‍ത്തിയിരുന്ന പട്ടിയെയും ലൗ ബേര്‍ഡ്‌സിനെയുമടക്കം കൊണ്ടുപോയി. ഇവര്‍ പുതിയ വീട്ടിലേക്ക് മാറിയ ദൃശ്യങ്ങളും പങ്കുവെച്ചു. 45 മിനിറ്റിലേറെ നീളുന്ന വീഡിയോയാണ് അവർ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ടെമ്പോ ട്രാവലറിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയെന്നതിന്റെ പേരിൽ ഇവരുടെ വാഹനം മോട്ടോർവാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കിയിരുന്നു. ഇ – ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റ് ഇട്ടവർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യൽ, പ്രകോപനങ്ങൾ സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

കണ്ണൂർ ആർ ടി ഓഫീസിൽ എത്തി ഓഗസ്റ്റ് ഒമ്പതാം തീയതിയാണ് വ്ലോഗർ സഹോദരൻമാർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വാഹനത്തിൽ വരുത്തിയിട്ടുള്ള രൂപ മാറ്റത്തിന്റെ പിഴയായി 6400 രൂപയും നിമയവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് പിഴയായി 42,000 രൂപയോളം പിഴയും നൽകണമെന്ന് ആയിരുന്നു മോട്ടോർ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ, ഇതിന് തയ്യാറാകാതിരുന്ന ഇവർ ഓഫീസിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടർന്ന് ഇവർക്ക് എതിരെ കേസെടുക്കുകയായിരുന്നു.

 

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago