ഇബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കേരള പോലീസ്. ഇവര്‍ക്ക് മയക്കുമരുന്നുകടത്തില്‍ പങ്കുണ്ടോയെന്നും ഇതെക്കുറിച്ച് വ്യക്തമായി പരിശോധിക്കണമെന്നുമാണ് പൊലീസിന്റെ നിലപാട്. പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസ് ഉയര്‍ത്തുന്ന വാദം. സര്‍ക്കാരിനും പൊലീസിനുമെതിരെ നടന്ന സൈബര്‍ക്രമണത്തില്‍ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് വ്യക്തമാക്കി.
യൂട്യൂബ് ചാനലിലൂടെ ഇരുവരും കഞ്ചാവ് ചെടികളുമായി നില്‍ക്കുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വ്‌ളോഗര്‍മാരായ എബിന്‍, ലിബിന്‍ എന്നിവര്‍ക്ക് മയക്കുമരുന്ന് ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കിയത്. ഇതിന് പുറമേ കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ ഇവര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കി.
പ്രതികള്‍ അറസ്റ്റിലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നടന്ന കലാപ ആഹ്വാനത്തിന് പിന്നില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.ജാമ്യം റദ്ദ് ചെയ്ത് ഇവരെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം. ഹര്‍ജിയില്‍ പ്രതികളുടെ വാദം കേള്‍ക്കുന്നതിനായി കേസ് മാറ്റി വച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…