Categories: Movie

ഈസ്റ്റര്‍-വിഷു റിലീസിനൊരുങ്ങുന്നത് ആറു ചിത്രങ്ങള്‍

കോവിഡ് പ്രതിസന്ധിയില്‍ അടച്ചു പൂട്ടിയ തീയേറ്ററുകള്‍ ഈ വര്‍ഷം തുടക്കം തന്നെ തുറന്നെങ്കിലും പ്രതിസന്ധിയില്‍ നിന്നും കര കയറാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ വിജയം നല്‍കിയ ഉണര്‍വില്‍ ഈസ്റ്റര്‍ വിഷു ആഘോഷ ദിനങ്ങളില്‍ റിലീസ് ചെയ്യാനിരിക്കുന്നത് ഒരുപിടി ഗംഭീര ചിത്രങ്ങളാണ്. വരാനിരിക്കുന്ന ഈസ്റ്റര്‍ വിഷു റിലീസ് ചിത്രങ്ങള്‍ ഇവയാണ്.

അനുഗ്രഹീതന്‍ ആന്റണി(ഏപ്രില്‍ 1)-സണ്ണി വെയ്‌നിനെ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയ് ഒരുക്കുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി.96 ഫെയിം ഗൗരി കിഷന്‍ ആണ് ചിത്രത്തില്‍ നായികയാകുന്നത്.സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര ചിത്രത്തിലുണ്ട്.

ഇരുള്‍ ( ഏപ്രില്‍ 2) – ഫഹദ് ഫാസിലും ദര്‍ശന രാജേന്ദ്രനും സൗബിന്‍ ഷാഹിറും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഇരുള്‍. നസീര്‍ യൂസഫ് ഇസുദ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഒ ടി ടി റിലീസ് ആണ് ചിത്രം.ഏപ്രില്‍ 2 ന് നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ആര്‍ക്കറിയാം ( ഏപ്രില്‍ 3) – പാര്‍വതി തിരുവോത്തും, ബിജു മേനോനും ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ആര്‍ക്കറിയാം. ഛായാഗ്രാഹകന്‍ ആയ സാനു ജോണ്‍ വര്‍ഗീസ് ആണ് ചിത്രം ഒരുക്കുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം.

നിഴല്‍(ഏപ്രില്‍ 7)- നയന്‍താര വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്ന ചിത്രമാണ് നിഴല്‍.നിരവധി പുരസ്‌കാരങ്ങള്‍ നേടിയ എഡിറ്റര്‍ ആയ അപ്പു ഭട്ടതിരി ആണ് ചിത്രം സംവിധാനം ചെയുന്നത്.ചാക്കോച്ചനും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ചതുര്‍മുഖം ( ഏപ്രില്‍ 8 )- നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്യുന്ന ചതുര്‍മുഖം ഒരു ഹൊറര്‍ ചിത്രമാണ്. മഞ്ജു വാരിയര്‍, സണ്ണി വെയ്ന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

കര്‍ണ്ണന്‍ ( ഏപ്രില്‍ 9) -ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കര്‍ണ്ണന്‍. പരിയേറും പെരുമാള്‍ എന്ന നിരൂപക പ്രശംസ നേടിയ ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രമാണ് കര്‍ണ്ണന്‍. രജിഷ വിജയനാണ് നായിക.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago