നടി ഭാവനയെ കുറിച്ച് ഇടവേള ബാബു മോശമായി സംസാരിച്ചു എന്ന കാരണം പറഞ്ഞ് നടി പാർവതി അമ്മ സംഘടനയിൽ നിന്നും രാജി വെച്ചത് വൻ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഇപ്പോഴിതാ താൻ നടത്തിയ പരാമർശം നടിയെ കുറിച്ചല്ലെന്നും കഥാപാത്രത്തെ കുറിച്ചാണെന്നും സൗത്ത്ലൈവിന് നൽകിയ അഭിമുഖത്തിൽ ഇടവേള ബാബു വ്യക്തമാക്കിയിരിക്കുകയാണ്. തന്റെ വാക്കുകൾ ആ ചാനൽ വളച്ചൊടിച്ചുവെന്നും ഇടവേള ബാബു ആരോപിക്കുന്നു.
ഷാർപ്പായി ചോദിച്ച ചോദ്യത്തിന് അത്തരത്തിലുളള ഉത്തരം തന്നെയാണ് ഞാൻ പറഞ്ഞത്. അവർ എന്നോട് ട്വന്റ്റി ട്വന്റ്റി പോലെയുള്ള ഒരു പുതിയ സൂപ്പർ താര ചിത്രം വരുന്നതിനെ കുറിച്ചാണ് ചോദിച്ചത് അതിന് അനുസൃതമായ സിനിമാശൈലിയിലുളള ഉത്തരം തന്നെ നൽകുകയും ചെയ്തു. എന്റെ വാക്കുകൾ സത്യത്തിൽ വളച്ചൊടിക്കപ്പെടുകയായിരുന്നു. അല്ലാതെ ഒരു അഭിമുഖത്തിന് അവസരം വന്നപ്പോൾ ഇത് ഒരാൾക്ക് എതിരെ പറയാനുള്ള തക്കമാണല്ലോ എന്ന ചിന്തയുളള ആളൊന്നുമല്ല ഞാൻ.
അഞ്ച് മണിക്കു ശേഷമാണ് ഇങ്ങനെ വളച്ചൊടിച്ച് പ്രചാരണം നടത്തിയത്. ഞാൻ അഭിമുഖം നൽകിയ റിപ്പോർട്ടർ ചാനൽ തന്നെയാണ് അതിന് പിന്നിൽ. അവർ മനഃപൂർവം ഇത്തരത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. എന്റെ അഭിമുഖത്തിലെ നല്ല ഭാഗങ്ങളൊക്കെ കട്ട് ചെയ്ത് നീക്കി. ഒരു പക്ഷെ ഇത് അവരുടെ നിലനിൽപ്പിന്റെ വിഷയമായിരിക്കും.
സത്യത്തിൽ അമ്മ ട്വന്റ്റി ട്വന്റ്റി മാതൃകയിൽ നിർമ്മിക്കുന്ന പുതിയ സിനിമയിൽ ഭാവനയ്ക്ക് വേഷമുണ്ടാകുമോയെന്നു ചാനൽ അഭിമുഖത്തിൽ അവർ എടുത്തു ചോദിച്ചു കൊണ്ടിരുന്നു. ട്വന്റ്റി ട്വന്റ്റി യിൽ നടിയുടെ ക്യാരക്ടർ അവസാനിച്ചില്ലേ അത്രയേ ഞാൻ അർത്ഥമാക്കിയുളളൂ. ആ വ്യക്തിയയല്ല കഥാപാത്രത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത് അതിന് തുടർച്ചയുണ്ടാകില്ലെന്ന്. മരിച്ചു പോയ കഥാപാത്രത്തെ എങ്ങനെ തിരികെ കൊണ്ടുവരും അല്ലാതെ ആ നടി ജീവനോടെയുണ്ടെന്ന് എനിക്കറിഞ്ഞു കൂടെ, ഞാനങ്ങനെയൊന്നും സംസാരിക്കുന്ന ആളല്ല.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…