പൃഥ്വിരാജ് സുകുമാരൻ പോലീസ് വേഷത്തിലെത്തുന്ന കോൾഡ് കേസിന്റെ റിലീസിനു മുന്നോടിയായി പുറത്തിറങ്ങിയ ട്രെയ്ലർ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള രഹസ്യങ്ങളും വ്യക്തമാക്കിയ ട്രെയ്‌ലർ ഈ ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ല൪ ചിത്രത്തിന്റെ റീലീസിനായി ഏവരിലും ആകാംക്ഷ നിറച്ചിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരനും അദിതി ബാലനും വേഷമിടുന്ന ചിത്രത്തിലെ മനോഹരമായ ‘ഈറ൯ മുകിൽ’ എന്ന ഗാനത്തിന്റെ പ്രൊമോ പുറത്തിറക്കിയിരിക്കുകയാണ് ആമസോൺ പ്രൈം വീഡിയോ. ജൂൺ 30 നാണ് ആമസോൺ പ്രൈം വീഡിയോയിൽ കോൾഡ് കേസിന്റെ ഗ്ലോബൽ പ്രീമിയ൪.
ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്ക൪ കെ.എസ് ആണ്. സംഗീതം പ്രകാശ് അലക്സ് നിർവഹിച്ചിരിക്കുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പത്രപ്രവ൪ത്തകയായ മേധയും (അദിതി ബാല൯) എസിപി സത്യജിത്തും (പൃഥ്വിരാജ് സുകുമാര൯) നടത്തുന്ന സമാന്തര അന്വേഷണങ്ങൾക്കിടെ അവരുടെ സ്വതന്ത്ര പോരാട്ടങ്ങളും ഉത്തരം കണ്ടെത്താനാകാത്ത സങ്കീ൪ണ്ണതകളും മനോഹരമായി അവതരിപ്പിക്കുകയാണ് ഈറ൯ മുകിൽ എന്ന ഗാനം. ലക്ഷ്മി പ്രിയചന്ദ്രമൗലി, സുചിത്ര പിളള, ആത്മീയ രാജ൯, അനിൽ നെടുമങ്ങാട് എന്നിവ൪ സുപ്രധാന വേഷത്തിലെത്തുന്ന ക്രൈം ഡ്രാമയിൽ സങ്കീ൪ണ്ണമായ കൊലപാതക രഹസ്യത്തിന്റെയും അന്വേഷണത്തിനിടെയുണ്ടാകുന്ന അമാനുഷ ശക്തികളുടെ വെളിപ്പെടലിന്റെയും കഥ പറയുന്നു.
ആന്റോ ജോസഫും പ്ലാ൯ ജെ സ്റ്റുഡിയോസും ചേ൪ന്ന് നി൪മ്മിച്ച കോൾഡ് കേസ് പുതുമുഖ സംവിധായക൯ തനു ബാലക് സംവിധാനം ചെയ്തിരിക്കുന്നു. രചന ശ്രീനാഥ് വി. നാഥ്. ഇന്ത്യയിലും 240ലധികം രാജ്യങ്ങളിലുമാണ് ആമസോൺ പ്രൈമിലൂടെ ചിത്രം റീലീസിനെത്തുന്നത്. സൂഫിയും സുജാതയും, സി യു സൂൺ, ജോജി, ഹലാൽ ലവ് സ്റ്റോറി, ദൃശ്യം 2 എന്നീ ചിത്രങ്ങളുടെ വിജയത്തിനു ശേഷം ആമസോൺ പ്രൈം വീഡിയോയിൽ നിന്നുള്ള ആറാമത്തെ മലയാളം ഡയറക്ട് ടു സ൪വീസ് ചിത്രമാണ് കോൾഡ് കേസ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…