ജയസൂര്യയുടെ ഈശോയെ പ്രേക്ഷകർ ഏറ്റെടുത്തു, സോണി ലിവിൽ ട്രെൻഡിങ്ങ് നമ്പർ വൺ

ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം ഈശോ സോണി ലിവിൽ ട്രെൻഡിങ്ങിൽ ഒന്നാമത്. നാദിർഷ സംവിധാനം ചെയ്ത ചിത്രം ഒ ടി ടിയിൽ ആയിരുന്നു റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചതു മുതൽ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഈശോ സോണി ലിവിൽ ഒന്നാമത് എത്തിയതിന്റെ സന്തോഷം നാദിർഷയും പങ്കുവെച്ചു.

‘ഈശോ’ ഒക്ടോബർ അഞ്ചിന് സോണി ലൈവിലൂടെ സ്ട്രീമിംഗ് ആരംഭിച്ച് അഞ്ചു ദിവസങ്ങൾ പിന്നിടുമ്പോൾ പുതിയ റെക്കോർഡുകൾ സ്വന്തമാക്കിയിരിക്കുകയാണ്. സോണി ലൈവിൽ പ്രദർശനം തുടരുന്ന ചിത്രം ഇപ്പോൾ ട്രെൻഡിംങ്ങിൽ ഒന്നാം സ്ഥാനത് ആണ്. കൂടാതെ സമീപകാലത്ത് ഏറ്റവും കൂടുതൽ ആളുകൾ സോണി ലൈവിൽ കണ്ട ചിത്രമെന്ന നേട്ടവും ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യത്തെ 5 ദിവസങ്ങൾക്കുള്ളിൽ ഒന്നരമില്ല്യൻ കാഴ്ചക്കാരും പതിനൊന്നായിരം പുതിയ Subscribers മായി ഈശോ Sony Livൽ റെക്കോർഡുകൾ മറികടന്നു എന്നറിയുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം. ഈ ചെറിയ സിനിമയെ വലിയ വിജയമാക്കിയ പ്രേക്ഷകർക്ക് നന്ദി, ഒത്തിരി സ്നേഹം’ – നാദിർഷ കുറിച്ചു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. സുനീഷ് വാരനാടിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് ചിത്രം നിര്‍മിക്കുന്നത്. റോബി വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സുജേഷ് ഹരിയുടെ വരികള്‍ക്ക് സംഗീതം പകരുന്നത് നാദിര്‍ഷ തന്നെയാണ്. എന്‍ എം ബാദുഷാ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. റീറെക്കോര്‍ഡിങ്ങ്- ജേക്‌സ് ബിജോയ്, ആര്‍ട്ട്- സുജിത് രാഘവ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നന്ദു പൊതുവാള്‍, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, ആക്ഷന്‍- ജോളി ബാസ്റ്റിന്‍, കൊറിയോഗ്രാഫി- ബൃന്ദ മാസ്റ്റര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ്- വിജീഷ് പിള്ളൈ, കോട്ടയം നസീര്‍, മേക്കപ്പ്- പി വി ശങ്കര്‍, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, ഡിസൈന്‍- ടെന്‍ പോയിന്റ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago