Categories: Celebrities

‘കൂട്ടുകാരുടെ കൂടെ എവിടെ പോയാലും ആറ് മണിക്കുള്ളില്‍ തിരിച്ചെത്തണമെന്ന് രോഹിത്തിനോട് പറഞ്ഞിട്ടുണ്ട്’: എലീന

നടിയും അവതാരകയുമായ എലീന പടിക്കലിന്റെ വിവാഹം ആഗസ്റ്റ് അവസാനത്തോടെ ഉണ്ടാവുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. ബിഗ് ബോസ് ഷോയില്‍ വെച്ചാണ് താന്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആളെ കുറിച്ചും എലീന തുറന്നു പറഞ്ഞത്. വീട്ടുകാരുടെ സമ്മതം കിട്ടാനുള്ള ഒരു തന്ത്രമായിരുന്നു അത് എന്നാണ് എലീന പറയുന്നത്. വിവാഹശേഷം ചെയ്യാന്‍ പോവുന്ന കാര്യങ്ങള്‍ എന്തൊക്കെ ആണെന്ന് ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിലൂടെ എലീന തുറന്നു പറഞ്ഞിരിക്കുകയാണ്.

ബിഗ് ബോസിലേക്കുള്ള ആദ്യ കോള്‍ വന്നത് എന്റെ മാതാപിതാക്കള്‍ക്കാണ്. എലീനയെ വിടുമോ എന്നായിരുന്നു അവരോട് ചോദിച്ചത്. സീസണ്‍ ഒന്നില്‍ എന്നെ വിളിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുണ്ട്. വേണമെങ്കില്‍ വരാമെന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക് താല്‍പര്യം ഉണ്ടായിരുന്നു. കാരണം, അതിനുള്ളില്‍ ഉള്ളവരെ ഒക്കെ എനിക്ക് അറിയാവുന്നവരാണ്. ആ സമയത്ത് ഞാനൊരു സീരിയല്‍ ചെയ്യുന്നുണ്ട്. രണ്ടാഴ്ച കൊണ്ട് തിരിച്ച് വരാമെന്ന് കരുതിയാണ് ഞാന്‍ സമ്മതം പറഞ്ഞത്. പക്ഷേ അങ്ങനെ പെട്ടെന്ന് വരാന്‍ പറ്റിയേക്കില്ലെന്ന് അവര്‍ പറഞ്ഞു. അതൊരു ക്ലാഷ് വരുമെന്ന് കരുതി വേണ്ടെന്ന് വെച്ചു. അങ്ങനെയാണ് രണ്ടാമത്തെ സീസണിലേക്ക് വിളി വന്നത്. ഞാന്‍ വേണ്ടെന്ന് വിചാരിച്ചെങ്കിലും വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം നിര്‍ബന്ധിച്ചു. രോഹിത്തിനും സമ്മതമായിരുന്നു. പിന്നെ ഞാന്‍ വിചാരിച്ചു പ്രണയം അതിലൂടെ പറയാമെന്ന്. അങ്ങനെയത് ഫ്ളാഷ് ആവുമല്ലോ. അപ്പനും അമ്മയോടും പറഞ്ഞിരുന്നെങ്കിലും നോ പറഞ്ഞു. ബിഗ് ബോസിലൂടെ പറയുമ്പോള്‍ പിന്നെ അവര്‍ക്ക് വേറെ ഓപ്ഷന്‍ ഇല്ലല്ലോ. ഞാനവിടെ ഒരു മുപ്പതോ നാല്‍പതോ തവണ പറഞ്ഞിട്ടുണ്ട്. പക്ഷേ പുറത്ത് വന്നത് ഒന്നോ രണ്ടോ തവണ മാത്രമാണ്.

കല്യാണം കഴിഞ്ഞുള്ള പ്ലാനുകള്‍ ഇങ്ങനെയാണെന്ന് എലീന പറയുന്നു. ആദ്യ രാത്രി തന്നെ ഞാന്‍ കറങ്ങാന്‍ പോകും. പിന്നെ എല്ലാ ദിവസവും രാത്രി കറങ്ങാന്‍ പോകുമെന്ന് എലീന പറയുന്നു. കൂട്ടുകാരുടെ കൂടെ ആറ് മണിക്ക് ശേഷം ഞാന്‍ വീട്ടില്‍ നിന്ന് അധികം പുറത്തിറങ്ങിയിട്ടില്ല. വൈകുന്നേരം ആറ് മണി വരെ കിടന്ന് ഉറങ്ങുക. എന്നിട്ട് പുറത്തിറങ്ങിയിട്ട് കൊഞ്ഞനം കുത്തുന്ന സെല്‍ഫി അമ്മയ്ക്ക് അയച്ച് കൊടുക്കണമെന്ന് ഞാന്‍ രോഹിത്തിനോട് പറഞ്ഞിട്ടുണ്ട്. കൂട്ടുകാരുടെ കൂടെ എവിടെ എങ്കിലും പോയാലും ആറ് മണിക്കുള്ളില്‍ തിരിച്ചെത്തണമെന്നാണ് മറ്റൊരു ഡിമാന്‍ഡ്.

അഞ്ചര ആവുമ്പോഴെക്കും ഞാന്‍ ചുറ്റുവട്ടത്ത് എവിടെ എങ്കിലും എത്തും. എല്ലാ കാര്യങ്ങളും ഓരോന്നായി പറഞ്ഞു കൊണ്ടിരിക്കും. എന്ന് കരുതി ഫ്രീഡം ഇല്ലെന്ന് അല്ല. ഒരു പട്ടം പോലെയാണ്. പറത്തി വിടും. പക്ഷേ ഇടയ്ക്ക് പുറകില്‍ നിന്ന് വലിച്ചോണ്ട് ഇരിക്കും. വിരുന്നിനൊക്കെ പോയി ലേശം കൂടി തടിവെച്ച് വണ്ണത്തില്‍ വരുമെന്നും എലീന തമാശയായി പറയുന്നു. വിവാഹത്തിന് താന്‍ ടിപ്പിക്കല്‍ ഹിന്ദു വധുവിനെ പോലെ ആയിരിക്കും. അതിനു ശേഷം റിസപ്ഷനില്‍ ക്രിസ്ത്യന്‍ വധുവായി താന്‍ എത്തുമെന്നും എലീന പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago