മോഹൻലാൽ നായകനായി എത്തി, പൃഥ്വിരാജ് സംവിധാനം ചെയ്ത മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി തീർന്ന ചിത്രമായിരുന്നു ലൂസിഫർ. മുരളി ഗോപിയുടെ കരുത്തുറ്റ തിരക്കഥയും അഭിനേതാക്കളുടെ അതിഗംഭീര പ്രകടനങ്ങളും ചിത്രത്തിന് മിഴിവേകി. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലും കൂടിയാണ് സിനിമ ലോകം. ഇന്ന് മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ആരാധകർക്ക് ഇടയിൽ ഏറെ ആവേശം കൊള്ളിക്കുന്ന ഒരു സൂചന പുറത്ത് വിട്ടിരിക്കുകയാണ് പൃഥ്വിരാജ്. തിരക്കഥാകൃത്ത് മമുരളി ഗോപി മമ്മൂക്കയ്ക്ക് ആശംസകൾ അറിയിച്ച് കുറിച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിന് “എന്നാൽ പിന്നെ” എന്ന ക്യാപ്‌ഷനും മൂങ്ങയുടെ സ്മൈലിയും പോസ്റ്റ് ചെയ്തിരിക്കുകയാണ് പൃഥ്വിരാജ്. ഇതോടെ എമ്പുരാനിൽ മമ്മൂട്ടി ഉണ്ടോയെന്ന അഭ്യൂഹം ശക്തമായി. എന്ന ചില ആരാധകർ ഇത് മമ്മൂട്ടിയെ വെച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ സൂചനയാണെന്നും പറയുന്നുണ്ട്.
മലയാള സിനിമാ ചരിത്രത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍ മുരളി ഗോപിയുടെ തിരക്കഥയില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ്സും ആണ് നടത്തിയത്. ലൂസിഫറിലെ രണ്ടാം ഭാഗം എമ്പുരാൻ പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രമാണ്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…