ഇത്രയും നീളമുള്ള പേരുകൾ അല്ലു അർജുൻ ചിത്രങ്ങൾക്ക് സാധാരണ കാണാറില്ല. എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ എന്ന ആ പേരിൽ തന്നെ ദേശസ്നേഹത്തിന്റെ സൂചനകൾ പ്രേക്ഷകന് ലഭിക്കുന്നുണ്ട്. അല്ലു അർജുന്റെ പട്ടാളവേഷം കൂടിയായപ്പോൾ അത് പ്രേക്ഷകന്റെ ആകാംക്ഷകൾക്കും കൗതുകങ്ങൾക്കും ആക്കം കൂട്ടുകയും ചെയ്തു. കിക്ക്, യെവടു, റേസ് ഗുരം, ടെംപർ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയിട്ടുള്ള വകന്തം വംശി ആദ്യമായി സംവിധായകനാകുന്ന ചിത്രം കൂടിയാണ് ഇതെന്ന പ്രത്യേകത എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യക്ക് ഉണ്ട്. തുടക്കം മുതൽ ഒടുക്കം വരെ കഥയുടെ കാതലിൽ നിന്നും അണുവിട മാറാതെ പ്രേക്ഷകനെ പൂർണമായും ആവേശത്തിൽ നിറച്ച് തന്നെയാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകനെ കൂടെ കൂടിയുള്ള യാത്രയിൽ പ്രേക്ഷകന്റെ ആവേശത്തിന്റെ സ്കെയിൽ ഒരിക്കൽ പോലും താഴെ പോയിട്ടില്ല എന്നത് അഭിനന്ദനാർഹമാണ്.
ക്ഷിപ്രകോപിയായ ഒരു പട്ടാളക്കാരനാണ് സൂര്യ. അതിർത്തിയിൽ രാജ്യത്തിന് വേണ്ടി സേവനം ചെയ്യണമെന്നാണ് സൂര്യയുടെ സ്വപ്നം. ഒരു ദിവസം പബ്ബിൽ വെച്ച് തന്റെ ദേഷ്യം നിയന്ത്രിക്കുവാൻ സാധിക്കാതെ സൂര്യ ഒരു മന്ത്രിയുടെ മകനുമായി പ്രശ്നമുണ്ടാക്കുന്നു. അതിനെ തുടർന്ന് മേലധികാരി സൂര്യയെ ശാസിക്കുന്നു. ആർമി ജയിലുള്ള ഒരു തീവ്രവാദിയെ സൂര്യ വധിക്കുകയും കൂടി ചെയ്യുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ ആവേശം നിറക്കുന്ന ഒരു പ്രകടനമാണ് ചിത്രത്തിൽ കാഴ്‌ച വെച്ചിരിക്കുന്നത്. തന്റെ ദേഷ്യം അടക്കാൻ സാധിക്കാത്ത സൂര്യ എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടെയാണ് അല്ലു അർജുൻ അവതരിപ്പിച്ചിരിക്കുന്നത്. ആ കഥാപാത്രത്തെ കുറിച്ച് പറയാനേറെയാണ്. ഓരോ സീനിലും ആ സൂര്യ എന്ന റോളിന്റെ മാഹാത്മ്യം എടുത്തു കാണാവുന്നതാണ്. ആവേശം നിറക്കുന്ന പ്രകടനം കൊണ്ട് പ്രേക്ഷകരെ കീഴടക്കാൻ അല്ലു അർജുന് നൂറ് ശതമാനം സാധിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ പൂർണതക്കായി അല്ലു അർജുൻ എടുത്ത ഓരോ കഷ്ടപ്പാടും അതിന്റെ ഉന്നതിയിൽ തന്നെ മനോഹരമായി തീർന്നിട്ടുണ്ട്.
ആദ്യമായി അല്ലു അർജുന്റെ നായികയായി അഭിനയിച്ച അനു ഇമ്മാനുവേലും തന്റെ റോൾ മോശമാക്കിയില്ല. അല്ലു അർജുൻ – അനു ഇമ്മാനുവേൽ കെമിസ്ട്രി പ്രേക്ഷകഹൃദയങ്ങൾ ആഴത്തിൽ തന്നെ കീഴടക്കിയിട്ടുണ്ട്. പല ഇൻഡസ്ട്രികളിലായി അനുവിൽ നിന്നും ഇനിയുമേറെ നായികാകഥാപാത്രങ്ങൾ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. റാവു രമേശിന് ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ലഭിച്ചത്. അത് അദ്ദേഹം മനോഹരമായി തന്നെ അവതരിപ്പിക്കുകയും ചെയ്തു. വെണ്ണല കിഷോർ, ചാരു ഹസ്സൻ, ബൊമൻ ഇറാനി, എല്ലി അവരം, നാദിയ, ശരത് കുമാർ, പ്രദീപ് റാവത്ത് എന്നിവരും അവരുടെ റോളുകൾ കഴിവിനൊത്ത് മനോഹരമാക്കി.
സംവിധായകൻ എന്ന നിലയിൽ തിളങ്ങിയ വകന്തം വംശി തന്റെ കരിയർ ബെസ്റ്റ് ചിത്രം തന്നെയാണ് എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. സംവിധായകൻ എന്നത് പോലെ തന്നെ എഴുത്തുകാരനായും നല്ലൊരു പ്രകടനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. രാജീവ് രവിയുടെയും സുശീൽ ചൗധരിയുടെയും ക്യാമറ വർക്കുകൾ എടുത്തു പറയേണ്ടവ തന്നെയാണ്. ചിത്രത്തിന്റെ ഏറ്റവും വിലമതിക്കുന്ന ഒരു ഭാഗവും അത് തന്നെയാണ്. ഒരു കളർഫുൾ ചിത്രം തന്നെയാണ് ഇത്. വിശാൽ – ശേഖർ കൂട്ടുകെട്ടിന്റെ ഗാനങ്ങളും കോട്ടഗിരി വെങ്കിടേഷ റാവുവിന്റെ എഡിറ്റിംഗ് കൂടിയായപ്പോൾ ചിത്രം മറ്റൊരു ലെവൽ ആയിരിക്കുകയാണ്. പ്രേക്ഷകനോട് പങ്കു വെക്കുന്ന ആശയത്തിനോട് നൂറ് ശതമാനം നീതി പുലർത്തി പ്രേക്ഷകന്റെ കൗതുകത്തിന് വില കല്പിച്ചിരിക്കുന്ന ഒരു പക്കാ റൊമാന്റിക് ആക്ഷൻ എന്റർടൈനർ തന്നെയാണ് എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…